International

പോഷകാഹാര ദൗർലഭ്യം; പത്ത് ലക്ഷം കുട്ടികൾ മരിച്ചേക്കാം: യുണിസെഫ്

“Manju”

കാബൂൾ: അഫ്ഗാനിസ്താനിൽ ഒരു ദശലക്ഷത്തിലധികം കുട്ടികൾ പോഷകാഹാര ദൗർലഭ്യം നേരിടാനും മരണത്തിന് കീഴടങ്ങാനും സാദ്ധ്യതയുണ്ടെന്ന് യുണിസെഫിന്റെ മുന്നറിയിപ്പ്. എത്രയും വേഗം രാജ്യത്തെ കുട്ടികൾക്ക് വേണ്ടി നടപടികൾ എടുത്തില്ലെങ്കിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് യുണിസെഫ് വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച അഫ്ഗാൻ സന്ദർശിച്ച യുണിസെഫ് ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഒമർ അബ്ദിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ഇതിനോടകം തന്നെ പല കുട്ടികൾക്കും അഞ്ചാംപനിയും ശക്തമായ വയറിളക്കവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാബൂളിലെ ഇന്ദിരാഗാന്ധി ചിൽഡ്രൻ ഹോസ്പിറ്റലിൽ നടത്തിയ സന്ദർശനത്തിന് ശേഷമാണ് ഒമർ അബ്ദിയുടെ പ്രതികരണം.

കുട്ടികൾക്ക് അടിസ്ഥാനപരമായി ലഭിക്കേണ്ട ആരോഗ്യ പരിചരണം, പ്രതിരോധം നേടിയെടുക്കൽ, പോഷകാഹാരം ലഭിക്കൽ, കുടിവെള്ളത്തിന്റെ ലബ്ധി ഉറപ്പാക്കൽ എന്നിവ വളരെ പ്രധാനപ്പെട്ടതാണെന്നും അതിന് വേണ്ടി ഉടൻ പരിഹാരം കാണണമെന്നും അദ്ദേഹം താലിബാൻ പ്രതിനിധികളോട് ആവശ്യപ്പെട്ടു. വാക്‌സിനേഷൻ ത്വരിതഗതിയിലാക്കണമെന്നും ഒമർ അബ്ദി നിർദ്ദേശിച്ചു.

ആൺകുട്ടികളും പെൺകുട്ടികളും വിദ്യാഭ്യാസം നേടിയെടുക്കേണ്ടതിന്റെ ആവശ്യകതയും ഒമർ അബ്ദി ഊന്നിപ്പറഞ്ഞു. രാജ്യത്തിന്റെ ഭാവി പടുത്തുയർത്തേണ്ടവരാണ് ഇന്നത്തെ കുട്ടികൾ. ലിംഗവ്യത്യാസമില്ലാതെ എല്ലാ കുട്ടികളും സ്‌കൂളിൽ നിന്നും വിദ്യാഭ്യാസം നേടുന്ന, അവർക്ക് ഗുണനിലവാരമുള്ള ആരോഗ്യ പരിചരണം ലഭിക്കുന്ന, ആക്രമണങ്ങളിൽ നിന്നും അവർ സുരക്ഷിതരാകുന്ന അഫ്ഗാനിസ്ഥാൻ ആണ് യൂണിസെഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button