InternationalLatest

വ്യാജമദ്യം കഴിച്ച്‌ നാല് പേര്‍ മരിച്ചു

“Manju”

ബുര്‍ദാവന്‍: വ്യാജമദ്യം കഴിച്ച്‌ നാല് പേര്‍ മരിച്ചു. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നാണ് വിവരം.പശ്ചിമ ബംഗാളിലെ കിഴക്കന്‍ ബുര്‍ദാവനിലാണ് മദ്യദുരന്തമെന്ന് കരുതുന്ന സംഭവമുണ്ടായത്. വ്യാഴാഴ്ച രാത്രിയോടെയാണ് മദ്യം കഴിച്ചവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടാന്‍ തുടങ്ങിയത്. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരില്‍ ഷെയ്ഖ് ഹാലിം, ഷെയ്ഖ് സുഭ്രാതി, ചിന്‍മോയ് ദേയ്, ഗൗതം ദേയ് എന്നിവരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലെ മദ്യഷോപ്പുകളില്‍ പോലീസ് കര്‍ശന പരിശോധന ആരംഭിച്ചു.

Related Articles

Back to top button