LatestThiruvananthapuram

ഇലക്‌ട്രിക് കാറുകള്‍ സമ്മാനിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

“Manju”

തിരുവനന്തപുരം ; ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച്‌ അരുവിപ്പുറം മഠത്തിനും ശിവഗിരി മഠത്തിനുമായി കേന്ദ്ര ടൂറിസം വകുപ്പ് 8 ആട്ടോ പവ്വര്‍ ‍ ഇലക്‌ട്രിക് കാറുകള്‍ ‍ അനുവദിച്ചു. ” സ്വദേശി ദര്‍ശന്‍ ” പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ശിവഗിരി മഠത്തിനായി അനുവദിച്ച ശ്രീനാരായണ സ്പിരിച്വല്‍ സര്‍ക്യൂട്ട് പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയാണ് ഇലക്‌ട്രിക് കാറുകള്‍ സമ്മാനിച്ചത്.

ആരോഗ്യ പ്രശ്നങ്ങള്‍ കാരണം പലഭക്തര്‍ക്കും അരുവിപ്പുറം കൊടിതൂക്കി മലയിലും, ശിവഗിരി മഹാസമാധിയിലും ദര്‍ശനം നടത്താന്‍ സാധിച്ചിരുന്നില്ല. ആ പ്രശ്നത്തിന് കേന്ദ്രസര്‍ക്കാര്‍ പരിഹാരം കണ്ടെത്തിയതിലൂടെ ഇനി എല്ലാവര്‍ക്കും സുഗമമായി ദര്‍ശനം നടത്താവുന്നതാണ്.

Related Articles

Back to top button