IndiaLatest

പാന്‍ കാര്‍ഡിലെ തെറ്റുകള്‍ ആധാര്‍ ഉപയോഗിച്ച്‌ എളുപ്പത്തില്‍ തിരുത്താം

“Manju”

ഇപ്പോള്‍ എല്ലാത്തരം സാമ്പത്തിക ഇടപാടുകള്‍ക്കും ആവശ്യമായ ഒരു രേഖയാണ് പാൻ കാര്‍ഡ്. എന്നാല്‍, പാൻ കാര്‍ഡിലെ വിലാസം തെറ്റുകയോ എന്തെങ്കിലും അക്ഷരത്തെറ്റുകള്‍ ഉണ്ടാവുകയോ ചെയ്താല്‍ അതെല്ലാം തിരുത്താനുള്ള അവസരമുണ്ട്. ഇതിന ഏറ്റവും അത്യാവശ്യം ആധാര്‍ കാര്‍ഡാണ്.

ഒരു വ്യക്തിയുടെ ഐഡന്റിറ്റിയുടെയും വിലാസത്തിന്റെയും തെളിവാണ് ആധാര്‍ കാര്‍ഡ്. പാൻ കാര്‍ഡിലെ റസിഡൻഷ്യല്‍ വിലാസം അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍, അതില്‍ അക്ഷരത്തെറ്റ് വന്നതിനാലോ നിങ്ങള്‍ വിലാസം മാറ്റിയതിനാലോ. നിങ്ങളുടെ പാൻ കാര്‍ഡിലെ വിലാസ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് നിങ്ങളുടെ ആധാര്‍ കാര്‍ഡ് ഉപയോഗിക്കാം. ഘട്ടം ഘട്ടമായുള്ള മാര്‍ഗം ചുവടെ ചേര്‍ക്കാം.

ആദ്യം, UTIITSL (UTI ഇൻഫ്രാസ്ട്രക്ചര്‍ ടെക്നോളജി ആൻഡ് സര്‍വീസ് ലിമിറ്റഡ്) പോര്‍ട്ടല്‍ ഓപ്പണ്‍ ചെയ്യുക. അതില്‍ കാണാൻ സാധിക്കുന്ന പാൻ കാര്‍ഡിന്റെ തിരുത്തല്‍ എന്ന ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് പാൻ കാര്‍ഡ് വിശദാംശങ്ങള്‍ തിരുത്താനും മാറ്റി നല്‍കാനും, അപേക്ഷിക്കുക എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പാൻ കാര്‍ഡ് നമ്പര്‍ രജിസ്റ്റര്‍ ചെയ്യുക. പിന്നീട് മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, ഇമെയില്‍ ഐഡി തുടങ്ങി എല്ലാ വിശദാംശങ്ങളും രജിസ്റ്റര്‍ ചെയ്ത് നല്‍കുക. ഇതിനുശേഷം, ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി നിങ്ങള്‍ക്ക് ലഭിക്കും. ഇത് സമര്‍പ്പിച്ച ശേഷം, ആധാര്‍ കാര്‍ഡിലെ അഡ്രെസ്സുകള്‍ ഉപയോഗിച്ച്‌ നിങ്ങള്‍ക്ക് പാൻ കാര്‍ഡിലെ വിലാസം മാറ്റാൻ സാധിക്കാവുന്നതാണ്.

Related Articles

Back to top button