KeralaLatest

ഫോണ്‍ ഇല്ലാത്തതിന്റെപേരില്‍ ഓണ്‍ലൈന്‍ ക്ലാസ് നഷ്ടപ്പെടരുത്; ഹൈക്കോടതി

“Manju”

കൊച്ചി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ അധ്യയനം അവതാളത്തിലായ വിദ്യാര്‍ഥികള്‍ക്കുവേണ്ടി കോടതിയുടെ ഇടപെടല്‍. സ്മാര്‍ട് ഫോണും കംമ്പ്യൂട്ടറും ഇല്ലാത്തതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ നഷ്ടപ്പെടരുതെന്ന് കോടതി നിര്‍ദേശിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും ചീഫ് സെക്രട്ടറിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നുള്ള ഏഴ് കുട്ടികളും അവരുടെ മാതാപിതാക്കളുമാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനത്തിന് തടസ്സം നേരിടുന്നു എന്ന് കാട്ടിയായിരിന്നു ഹര്‍ജി.

Related Articles

Back to top button