KeralaLatest

കുടുംബശ്രീ പലഹാര ഫെസ്റ്റിന് തുടക്കമായി

“Manju”

നീലേശ്വരം:കുടുംബശ്രീ ജില്ലാ മിഷന്റെ ജില്ലാതല പലഹാര ഫെസ്റ്റ് മടിക്കൈ മേക്കാട്ട് ആരംഭിച്ചു.
അന്‍പതില്‍പരം പലഹാരങ്ങളുടെ പ്രദര്‍ശനവും വില്പനയുമാണ് ഫെസ്റ്റില്‍ നടക്കുന്നത്. 42 സി.ഡിഎസുകളിലായി 500-ഓളം സംരംഭകരെ ഉള്‍ക്കൊള്ളിച്ചാണ് ജില്ലയിലാകെ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഫെസ്റ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത അധ്യക്ഷയായി. ടി. രാജന്‍, ശ്രീലത, എം. അബ്ദുള്‍റഹ്മാന്‍, വി. പ്രകാശന്‍, ഡി. ഹരിദാസ്, എ. വേലായുധന്‍, എന്‍. ബാലകൃഷ്ണന്‍, വി. ബാലന്‍, പി. സജിനി എന്നിവര്‍ സംസാരിച്ചു. ഫെസ്റ്റ് വെള്ളിയാഴ്ച സമാപിക്കും.

Related Articles

Back to top button