InternationalLatest

ഹോളിവുഡ് ചിത്രം ആര്‍മി ഓഫ് തീവ്സ് : പോസ്റ്റര്‍

“Manju”

ആര്‍മി ഓഫ് തീവ്സ്, വരാനിരിക്കുന്ന അമേരിക്കന്‍-ജര്‍മ്മന്‍ ഹീസ്റ്റ് റൊമാന്റിക് കോമഡി ചിത്രമാണ്, മത്തിയാസ് ഷ്വൈഫര്‍ സംവിധാനം ചെയ്ത ചിത്രം ഡെബോറ സ്നൈഡര്‍, സാക്ക് സ്നൈഡര്‍, വെസ്ലി കോളര്‍, ഷ്വൈഘെഫര്‍, ഡാന്‍ മാഗ് എന്നിവര്‍ നിര്‍മ്മിക്കുന്നു. ഷൈ ഹാറ്റന്റെ തിരക്കഥയില്‍ ആണ് ചിത്രം എത്തുന്നത്. ചിത്രം ആര്‍മി ഓഫ് ഡെഡ് എന്ന സിനിമയുടെ പ്രീക്വല്‍ ആണ്. കൂടാതെ ആര്‍മി ഓഫ് ഡെഡ് ഫ്രാഞ്ചൈസിയിലെ രണ്ടാം ചിത്രമാണിത്. സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.
നഡ്‌ലി ഇമ്മാനുവല്‍, ഗുസ് ഖാന്‍, റൂബി ഒ. ഫീ, സ്റ്റുവര്‍ട്ട് മാര്‍ട്ടിന്‍, ജോനാഥന്‍ കോഹന്‍, പീറ്റര്‍ സിമോണിഷെക്ക് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ലുഡ്‌വിഗ് ഡയറ്റര്‍ എന്ന കഥാപാത്രത്തെ ഷ്വൈഫര്‍ അവതരിപ്പിക്കും. 2020 ഒക്ടോബറില്‍ ജര്‍മ്മനിയില്‍ ചിത്രീകരണം ആരംഭിക്കുകയും 2020 ഡിസംബറില്‍ അവസാനിക്കുകയും ചെയ്ത ചിത്രം 2021 ഒക്ടോബര്‍ 29 ന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും.
ആര്‍മി ഓഫ് ദ ഡെഡ് സംഭവങ്ങള്‍ക്ക് ആറ് വര്‍ഷം മുമ്ബ്, സോംബി പൊട്ടിപ്പുറപ്പെട്ടതിന്റെ പ്രാരംഭ ഘട്ടത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.

Related Articles

Back to top button