InternationalLatest

ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് യുഎഇ ആഗസ്ത് രണ്ട് വരെ നീട്ടി

“Manju”

ദുബായ്: യുഎഇ ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് ആഗസ്ത് 2 വരെ നീട്ടി. ഇത്തിഹാദ് എയര്‍ലൈന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്. വിലക്ക് ഇനിയും നീട്ടിയേക്കുമെന്നും അധികൃതര്‍ അറിയിച്ചു.

അതത് രാജ്യങ്ങളിലെ കൊവിഡ് സ്ഥിതിഗതികള്‍ സസൂക്ഷ്മം വിലയിരുത്തി വരികയാണ്. എല്ലാ തലങ്ങളും പരിശോധിച്ചാകും വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുകയെന്നും യു.എ.ഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. നയതന്ത്ര പ്രതിനിധികള്‍, ഗോള്‍ഡന്‍ വിസ, ഇന്‍വസ്റ്റര്‍ വിസ എന്നിവയുള്ളവര്‍ക്ക് യു.എ.ഇയില്‍ വരുന്നതിന് തടസമില്ല.

യാത്രാവിലക്ക് എപ്പോള്‍ അവസാനിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും തീരുമാനമെടുക്കേണ്ടത് യുഎഇ സര്‍ക്കാരാണെന്നും എമിറേറ്റ്‌സ് എയര്‍ലൈന്‍സ് നേരത്തെ വ്യക്തമാക്കിയിരുന്നു. യാത്രാവിലക്ക് നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button