InternationalLatest

അഫ്ഗാനില്‍ ഇന്ധനക്ഷാമം രൂക്ഷം

“Manju”

കാബൂള്‍: താലിബാന്റെ ഭരണത്തില്‍ കീഴില്‍ ഇന്ധനമില്ലാതെ വലഞ്ഞ് അഫ്ഗാന്‍ നഗരങ്ങള്‍. ദൈനംദിന കാര്യങ്ങള്‍ക്കായി യാത്രചെയ്യേണ്ടവര്‍ ബൈക്കുകളും ജീപ്പുകളും ഉപയോഗി ക്കാനാകാത്ത അവസ്ഥയിലാണ്.
അഫ്ഗാനിസ് എന്ന നാണയത്തിന്റെ മൂല്യം ഇടിഞ്ഞതിനാല്‍ മുമ്പ് 35 അഫ്ഗാനിസ് കൊടുത്തിരുന്നിടത്ത് 76 ലേക്ക് തുക ഉയര്‍ന്നതാണ് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്. പ്രകൃതിക്കും ആരോഗ്യത്തിനും നല്ലത് സൈക്കിളാണെന്നാണ് കാറും ബൈക്കും സ്ഥിരമായി ഉപയോഗിക്കു്ന്നവരും പറയുന്നത്.

താലിബാന്റെ ആക്രമണത്തെ തുടര്‍ന്ന് ഡോളറിനെതിരെ അഫ്ഗാനിയുടെ മൂല്യം വളരെയധികം ഇടിഞ്ഞു. നൂറുരൂപയ്‌ക്കടുത്ത് കൊടുത്താല്‍ മാത്രമേ ഒരു ഡോളര്‍ ലഭിക്കൂ. ഇതിനിടെ വിദേശ കറന്‍സികയ്യിലുള്ളവര്‍ക്ക് ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണ്. അഫ്ഗാനി അല്ലാതെ മറ്റെല്ലാ വിദേശ കറന്‍സി കൈമാറ്റങ്ങളും താലിബാന്‍ നിരോധിച്ചിരിക്കുകയാണ്.

Related Articles

Back to top button