KeralaLatestThiruvananthapuram

മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്

“Manju”

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച, എസ്‌എച്ച്‌ഒ മുതല്‍ ഡിജിപി വരെയുള്ളവര്‍ ഓണ്‍ലൈനായി പങ്കെടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. വൈകീട്ട് മൂന്നരയ്ക്കാണ് യോഗം ചേരുന്നത്. പുരാവസ്തു തട്ടിപ്പിനൊപ്പം അടുത്തിടെ ഉയര്‍ന്ന പൊലീസ് ഉള്‍പ്പെട്ട ഹണിട്രാപ്പ് കേസ് അടക്കമുള്ള ആരോപണങ്ങള്‍ കൂടി പരിഗണിച്ചാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.

ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും മോണ്‍സന്റെ വീടുകള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ ബെഹ്റ നിര്‍ദ്ദേശിച്ചതും. മുന്‍ ഡിഐജി സുരേന്ദ്രനും മോണ്‍സണുമായുള്ള ബന്ധവും കേസ് അട്ടിമറിക്കാന്‍ ഐജി ലക്ഷ്മണ്‍ ഇടപെട്ടതുമെല്ലാം പൊലീസ് സേനയെ തന്നെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മോണ്‍സനെതിരായ പീഡന പരാതി പൊലീസുകാര്‍ ഒതുക്കിയെന്ന ഇരയുടെ ആരോപണവും സേനയെ വെട്ടിലാക്കിയിട്ടുണ്ട്.

Related Articles

Back to top button