Kannur

ഓൺലൈൻ സ്ഥാപനം പ്രവർത്തിക്കുന്നു: കണ്ണൂരിൽ പ്രതിഷേധം

“Manju”

കണ്ണൂർ : സമ്പൂർണ അടച്ചിടൽ ദിവസവും തുറന്ന് പ്രവർത്തിച്ച ഓൺലൈൻ സ്ഥാപനത്തിനെതിരെ പ്രതിഷേധവുമായി വ്യാപാരികൾ. കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം. വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് വ്യാപാരികൾ ഓൺലൈൻ സ്ഥാപനത്തിൽ പ്രതിഷേധവുമായെത്തിയത്. തുടർന്ന് പോലീസ് എത്തി പ്രതിഷേധക്കാരെ പിരിച്ചു വിട്ടു.

മാസങ്ങളായി ആയി സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളിൽ മിക്കതും അടഞ്ഞു കിടക്കുകയാണ്. പഴം-പച്ചക്കറി നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കുന്നത്. ഭക്ഷ്യവസ്തുക്കൾ ഹോം ഡെലിവറി ചെയ്യാനുള്ള അനുമതി മുതലെടുത്താണ് ഓൺലൈൻ വ്യാപാരങ്ങൾ തകൃതിയായി നടക്കുന്നത് എന്ന് വ്യാപാരികൾ ആരോപിക്കുന്നു. വ്യാപാരികൾ മുഴുവൻ കടകളടച്ച് വീട്ടിൽ ഇരിക്കുമ്പോഴും ഓൺലൈൻ വ്യാപാരികളെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നടപടിക്കെതിരെയാണ് വ്യാപാരികളുടെ പ്രതിഷേധം.

ഓൺലൈൻ സ്ഥാപനത്തിന് മുന്നിൽ ധർണ നടത്തിയ വ്യാപാരികളെ പോലീസ് എത്തിയാണ് തിരിച്ചയച്ചത്. തുടർന്ന് സ്ഥാപനം താൽക്കാലികമായി അടപ്പിക്കുകയും ചെയ്തു.

Related Articles

Back to top button