KeralaLatest

ഒളിമ്പിക് വേവ് രൂപീകരിച്ചു

“Manju”

കേരള ഒളിമ്പിക് അസോസിയേഷന്റെ മാസ്റ്റര്‍ പ്രോജക്ടായ ഒളിമ്പിക് വേവിന്റെ തൊടുപുഴ മുനിസിപ്പല്‍ തല ഉത്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. ശ്രീ വിനായക ഓഡിറ്റോറിയത്തില്‍ വച്ചു നട യോഗത്തില്‍ ഒളിമ്പിക് വേവ് ജില്ലാ ചെയര്‍മാന്‍ എം.എന്‍. ബാബു അദ്ധ്യക്ഷനായിരുന്നു. ജില്ലാ ഒളിമ്ബിക് അസോസിയേഷന്‍ സെക്രട്ടറി എം.എസ്. പവനന്‍ ഒളിമ്പിക് വേവിന്റെ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും വിശദീകരിച്ചു.

കേരള ഒളിമ്പിക് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ശരത് യു നായര്‍ മുഖ്യ അതിഥിയായിരുന്നു. ജില്ലാ ഒളിമ്ബിക് അസോസിയേഷന്‍ വൈസ്-പ്രസിഡന്റുമാരായ ബിനു ജെ. കൈമള്‍, ബേബി വര്‍ഗ്ഗിസ്, ജോയിന്റ് സെക്രട്ടറി കെ. ശശിധരന്‍, ഒളിമ്പിക് വേവ് ജനറല്‍ കവീനര്‍ വിനോദ് വിന്‍സെന്റ്, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങളായ ടി.കെ. സുകു, മനോജ് കൊക്കാട്ട് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

Related Articles

Back to top button