KeralaLatest

ചട്ടം ലംഘിച്ചു പ്രചാരണ ബോർഡുകൾ

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പു ചട്ടങ്ങള്‍ കാറ്റില്‍പറത്തി അനധികൃത പരസ്യ ബോര്‍ഡുകള്‍. ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ ചട്ടങ്ങളെല്ലാം ലംഘിച്ചാണ് തിരഞ്ഞെടുപ്പ് കാലത്തെ പരസ്യം ചെയ്യല്‍. ഇലക്‌ട്രിക് പോസ്റ്റുകളിലുള്‍പ്പടെ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനു നിരോധനമുണ്ടെങ്കിലും സ്ഥാനാര്‍ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും ഇതു ‘ബാധകമേയല്ല’. പരസ്യ ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും ഉപയോഗ ശേഷം സ്ഥാപിച്ചവര്‍ തന്നെ നീക്കണമെന്ന് നിയമമുണ്ടെങ്കിലും പലപ്പോഴും തനിയെ നിലത്തു വീണ് അപകടമുണ്ടാകുമ്പോള്‍ മാത്രമാണ് നടപടി.

തദ്ദേശവകുപ്പിന്റെ ചട്ടമനുസരിച്ച്‌ ഉപയോഗം അവസാനിക്കുന്ന തീയതിക്കു ശേഷം പരമാവധി 7 ദിവസത്തിനകം നീക്കണമെന്നാണ്. ഈ സമയപരിധിക്കുള്ളിലും ബോര്‍ഡ് നീക്കം ചെയ്തില്ലെങ്കില്‍ തദ്ദേശസ്ഥാപന സെക്രട്ടറിക്ക് നീക്കം ചെയ്യാന്‍ അനുവാദമുണ്ട്. ഇതിന്റെ ചെലവ് ബോര്‍ഡ് സ്ഥാപിച്ചവരില്‍ നിന്നു തന്നെ ഈടാക്കണമെന്നാണ് ചട്ടം. തീയതി വച്ചിട്ടുള്ള പരസ്യബോര്‍ഡുകളും ബാനറുകളും പ്രോഗ്രാം അവസാനിക്കുന്ന തീയതി ഉപയോഗം അവസാനിക്കുന്ന അവസാന തീയതിയായി കണക്കാക്കും.
തീയതി വയ്ക്കാത്ത പരസ്യങ്ങള്‍ക്ക് പരമാവധി 60 ദിവസവുമാണ് കാലാവധി. 60 ദിവസം കഴിഞ്ഞും നിലനിര്‍ത്തണമെങ്കില്‍ തദ്ദേശസ്ഥാപനത്തിന്റെ പ്രത്യേക അനുമതി വാങ്ങണമെന്നാണ് ചട്ടം.

Related Articles

Back to top button