LatestThiruvananthapuram

കെ റെയില്‍: പാരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം ; കെ റെയിലുമായി ബന്ധപ്പെട്ട് പാരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം കേന്ദ്രമായ സെന്റര്‍ ഫോര്‍ എന്‍വെയോണ്‍മെന്റ് ഡെവലപ്പ്മെന്റ് സ്റ്റഡീസാണ് പഠനം നടത്തിയത്. സമ​ഗ്ര പരിസ്ഥിതി ആ​ഘാത പഠനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പഠനത്തിനുളള ടെണ്ടര്‍ നടപടി അവസാനഘട്ടത്തിലാണെന്നും ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി സാമൂഹികാഘാത പഠനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനരധിവാസത്തിനുള്‍പ്പെടെ 1383 ഹെക്ടര്‍ ഭൂമി പദ്ധതിക്കായി വേണ്ടിവരും. 13362 കോടി സ്ഥലം ഏറ്റെടുക്കുന്നതിന് ചിലവാകും. ഏറ്റെടുക്കേണ്ടതില്‍ 1198 ഹെക്ടര്‍ സ്വകാര്യ ഭൂമിയാണ്. 9314 കെട്ടിടങ്ങള്‍ പൊളിച്ചുനീക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരാധനാലയങ്ങളേയും പാടങ്ങളേയും പദ്ധതി ബാധിക്കില്ല. ഒരു ഹെക്ടറിന് 9 കോടി നഷ്ട പരിഹാരം നല്‍കും. പാടശേഖരങ്ങള്‍ക്ക് മുകളില്‍ 88 കിലോമീറ്റര്‍ ആകാശപാത ഉണ്ടാക്കും. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ പബ്ലിക് ഹിയറിങ്ങ് നടത്തും. കേന്ദ്രസര്‍ക്കാരിന്റെ തത്വത്തില്‍ അം​ഗീകാരമായതോടെ ഭൂമി ഏറ്റെടുക്കാം. റെയില്‍വെ ബോര്‍ഡും ഭൂമിഏറ്റെടുക്കാന്‍ അനുമതി നല്‍കി. ഭൂമി ഏറ്റെടുക്കുന്നത് ആരംഭിക്കുന്നത് അന്തിമ അനുമതിക്ക് ശേഷമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button