International

നൈജീരിയ വെടിവെ പ്പ് : കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി

“Manju”

ലഗോസ് : വടക്കുപടിഞ്ഞാറൻ നൈജീരിയയിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി.സെപ്തംബർ 26 നാണ് നൈജീരിയയിൽ അജ്ഞാതരായ സംഘം ആക്രമണം നടത്തിയത്. അക്രമികൾ നടത്തിയ വെടിവെപ്പിൽ പ്രദേശത്ത് കനത്ത നാശനഷ്ടം സംഭവിച്ചിരുന്നു.

കഴിഞ്ഞ ദിവസം സൈന്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കെട്ടിടാവശിഷ്ടങ്ങളുടെ ഇടയിൽ നിന്നും കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. സുരക്ഷാസേനാംഗങ്ങളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതോടെ കൊല്ലപ്പെട്ട സേനാംഗങ്ങളുടെ എണ്ണം 38 ആയി
ആക്രമണം നടന്ന പ്രദേശത്ത് തിരച്ചിൽ തുടരുന്നതായി സൈന്യം അറിയിച്ചു.

ആക്രമണം നടത്തിയവരെ കണ്ടെത്താനായി സുരക്ഷാ സേന പ്രദേശത്ത് ശക്തമായ പട്രോളിംഗ് നടത്തുന്നുണ്ടെന്ന് ആഭ്യന്തര കാര്യ കമ്മീഷണർ സാമുവൽ അരുവൻ വ്യക്തമാക്കി.

ആഴ്ചകൾക്ക് മുൻപ് സമാന രീതിയിൽ അജ്ഞാത സംഘം നൈജീരിയയിൽ വെടിവെപ്പു നടത്തിയിരുന്നു. അന്ന് കോഗി പ്രവശ്യയിലെ ജയിൽ തകർത്ത് സംഘം 240 ഓളം തടവുകാരെ മോചിപ്പിക്കുകയും ഗാർഡുകൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തിരുന്നു. ആ ആക്രമണത്തിന്റെ ഭീതി മാറും മുൻപേയാണ് രാജ്യത്ത് അജ്ഞാതർ കൂട്ടക്കൊല നടത്തിയത്

Related Articles

Back to top button