IndiaLatest

പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കണം; രാമചന്ദ്രന്‍ പിള‌ള

“Manju”

തിരുവനന്തപുരം: സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഈ വര്‍ഷത്തെ അംഗത്വവിതരണ ചടങ്ങില്‍ സി.പി.എം പോളിറ്റ്ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിള‌ളയും, എം എ ബേബിയും സംഘടനാ ജനറല്‍ സെക്രട്ടറി അമരവിള രാമകൃഷ്‌ണല്‍ നിന്ന് അംഗത്വം സ്വീകരിച്ചു. തുടര്‍ന്ന് ഉദ്‌ഘാടന പ്രസംഗത്തില്‍ വയോജന മേഖലയില്‍ നിലവിലുള‌ള നയങ്ങളില്‍ കൂടുതല്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ആവശ്യമാണെന്നും അന്താരാഷ്‌ട്ര തലത്തില്‍ ഐക്യരാഷ്‌ട്ര സംഘടനയുടെയും ലോകാരോഗ്യ സംഘടനയുടെയും ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി ഏറ്റെടുത്ത് മെച്ചപ്പെടുത്തണമെന്ന് എസ്. രാമചന്ദ്രന്‍ പിള‌ള സൂചിപ്പിച്ചു

Related Articles

Back to top button