IndiaLatest

പിഎം കെയേഴ്സ് ഫണ്ട്: ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി

“Manju”

ന്യൂഡൽഹി : പിഎം കെയേഴ്സ് ഫണ്ടിനെതിരായ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി . പിഎം കെയേഴ്‌സ് ഫണ്ടിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് ദിവ്യ പാൽ സിംഗ് എന്ന ഹർജിക്കാരൻ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. നേരത്തേ അലഹബാദ് ഹൈക്കോടതി ഹർജിയിൽ ഉന്നയിച്ച എല്ലാ കാര്യങ്ങളും പരിഗണിച്ചില്ലെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ ദേവദത്ത് കാമത്ത് പറഞ്ഞു.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മാത്രം ഹൈക്കോടതി റിട്ട് ഹർജി തള്ളിയത് ശരിയായില്ലെന്നും ദേവദത്ത് കാമത്ത് പറഞ്ഞു. 1948 ജനുവരി 24-നാണ് പ്രധാനമന്ത്രി നാഷണൽ റിലീഫ് ഫണ്ട് രൂപീകരിച്ചത്. 2005-ൽ, ദുരന്തനിവാരണ നിയമം പാസാക്കുകയും ദേശീയ ദുരന്ത നിവാരണ നിധി രൂപീകരിക്കുകയും ചെയ്തു. അതിനാൽ പിഎംഎൻആർഎഫിന്റെ പ്രയോജനം നഷ്ടപ്പെട്ടു എന്നാണ് ഹർജിക്കാരന്റെ വാദം.

മാത്രമല്ല പി‌എം കെയേഴ്സ് ഫണ്ട് 2005 ലെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് പുറത്താണെന്നും ഹർജിയിൽ പറയുന്നു.എന്നാൽ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. മാത്രമല്ല ജസ്റ്റിസ് എൽ നാഗേശ്വര റാവു, ബി ആർ ഗവായ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് പുനഃപരിശോധനയ്‌ക്കായി ഹൈക്കോടതിയിൽ പോകാനും ദിവ്യ പാൽ സിംഗിനോട് നിർദ്ദേശിച്ചു.

Related Articles

Back to top button