IndiaLatest

അന്തരീക്ഷ മലിനീകരണം തടയാന്‍ പത്തിന കര്‍മ പദ്ധതി

“Manju”

ഡല്‍ഹി : ഡല്‍ഹിയില്‍ ശൈത്യകാലത്ത് അന്തരീക്ഷ മലിനീകരണം തടയാന്‍ പത്തിന കര്‍മ പദ്ധതി രൂപീകരിച്ച്‌ സര്‍ക്കാര്‍. കര്‍ഷകര്‍ വൈക്കോല്‍ കുറ്റികള്‍ കത്തിക്കുന്നത് തടയാന്‍ 250 ടീമുകള്‍ രൂപീകരിച്ചു. പടക്കങ്ങള്‍ നിരോധിച്ചു. മലിനീകരണ വിരുദ്ധ പ്രചരണം ശക്തിപ്പെടുത്താനായി 75 ടീമുകള്‍ രൂപീകരിച്ചു. ഡല്‍ഹിയില്‍ വ്യാപക സര്‍വേ നടത്തി മലിനീകരണ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്തി കനത്ത പിഴ ചുമത്തും. സ്‌മോഗ് ടവറുകള്‍ സ്ഥാപിക്കും.

ആപ്പ് ഉപയോഗിച്ച്‌ മലിനീകരണ ഹോട്ട് സ്പോട്ടുകള്‍ നിരീക്ഷിക്കും. ഗ്രീന്‍ വാര്‍ റൂമുകള്‍ ശക്തിപ്പെടുത്താന്‍ 50 പരിസ്ഥിതി എന്‍ജിനിയര്‍മാരെ നിയമിച്ചു. പൊതുജനങ്ങള്‍ പരാതി നല്‍കുന്ന ഗ്രീന്‍ ഡല്‍ഹി ആപ്പ് നിരന്തരം നിരീക്ഷിക്കും. ഇക്കോ വേസ്റ്റ് പാര്‍ക്ക് നിര്‍മ്മിക്കും. ഇതിനായി 20 ഏക്കര്‍ സ്ഥലം അനുവദിച്ചു. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ സംരംഭമാണിത്. പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ട്രാഫിക്ക് ജാം കുറക്കാനായി 64 കേന്ദ്രങ്ങളില്‍ വേണ്ട നടപടികള്‍ സ്വീകരിക്കും.

Related Articles

Back to top button