KeralaLatest

അവയവമാറ്റ ആശുപത്രി കോഴിക്കോട്ടൊരുങ്ങും

“Manju”

കോഴിക്കോട്: മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ കോഴിക്കോട് അവയവമാറ്റ ആശുപത്രിക്കുള്ള നടപടിക്രമങ്ങള്‍ മുന്നോട്ടേക്ക്. ചേവായൂര്‍ ത്വഗ്രോഗാശുപത്രി വളപ്പിലാണ് ആശുപത്രി ഉയരുക. എന്നാല്‍, അതിനുമുമ്പേതന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ താത്കാലിക സംവിധാനമൊരുക്കുന്ന കാര്യവും ആലോചനയിലുണ്ട്.

രാജ്യത്തുതന്നെ സര്‍ക്കാരിനുകീഴിലുള്ള ആദ്യത്തെ അവയവമാറ്റ ആശുപത്രിയാണ് ചേവായൂരില്‍ ഒരുങ്ങുക. കഴിഞ്ഞ ജൂലായില്‍ത്തന്നെ ഇതിനുള്ള ധാരണയായിരുന്നു. പോണ്ടിച്ചേരി ജിപ്മെര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം പ്രൊഫസറായ ഡോ. ബിജു പൊറ്റെക്കാട്ടിനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങുമെന്നാണ് കരുതുന്നത്. അതിനുശേഷം തുടര്‍ചര്‍ച്ചകള്‍ നടത്തി വൈകാതെതന്നെ നടപടികളിലേക്ക് കടക്കാനാണ് ആലോചന.

അഞ്ഞൂറുകോടി ചെലവില്‍ 20 ഏക്കറിലാണ് ആശുപത്രി ഒരുങ്ങുക. അമേരിക്കയിലെ മയാമി ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് മാതൃകയില്‍ ഉന്നതനിലവാരമുള്ള ആധുനികചികിത്സയാണ് ഉണ്ടാവുക.

Related Articles

Back to top button