IndiaLatest

വാഹന മേഷ്ടാവിനെ പിടികൂടുന്നതിനിടെ എസ്.ഐ. യ്ക്ക് കുത്തേറ്റു.

“Manju”

കൊച്ചി: വാഹന മോഷ്ടാവിനെ പിടികൂടുന്നതിനെ എളമക്കര സ്റ്റേഷനിലെ എസ്.ഐ. ഗിരീഷ് കുമാറിന് കുത്തേറ്റു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബിച്ചുവിനെ അറസ്റ്റു ചെയ്തു. പുലര്‍ച്ചെ ഒന്നരമണിയ്ക്ക് ഇടപ്പള്ളിയിലാണ് സംഭവം. ലുലുമാളില്‍ സിനിമ കണ്ടിറങ്ങിയ രണ്ട് പേര്‍ബൈക്ക് മോഷണം പോയതായി പരാതി തന്നതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിച്ചിറങ്ങിയതായിരുന്നു പോലീസ് സംഘം. ഇടപ്പള്ളി ജംഗ്ഷനില്‍ രണ്ടുപേര്‍ ബൈക്ക് തള്ളിക്കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസ് സംഘം അവിടേയ്ക്ക് എത്തിയപ്പോള്‍ രണ്ടുപേരിലൊരാള്‍ ബിച്ചുവാണെന്ന് തിരിച്ചറിയുകയായിരുന്നു. പോലീസ് അടുത്തെത്തിയപ്പോള്‍ ബിച്ചു കത്തിവീശുകയാണ് ഉണ്ടായത്. ബൈക്ക് ഉപേക്ഷിച്ച് ഓടുവാന്‍ തുടങ്ങിയ ബിച്ചുവിനെ പിടിക്കുന്നതിനുള്ള ശ്രമത്തിനിടെയാണ് എസ്.ഐ.യുടെ കൈയില്‍ കുത്തുകയായിരുന്നു. എസ്.ഐ.യുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അറിയിച്ചു. നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് ബിച്ചു.

Related Articles

Back to top button