IndiaLatest

ഐഎംപിഎസ് സംവിധാനത്തിന്റെ പരിധി ഉയര്‍ത്തി

“Manju”

ന്യൂഡല്‍ഹി: ഒരു ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്കിലേക്ക് എളുപ്പം ഫണ്ട് കൈമാറാന്‍ സാധിക്കുന്ന ഐഎംപിഎസ് സംവിധാനത്തിന്റെ ഇടപാട് പരിധി റിസര്‍വ് ബാങ്ക് ഉയര്‍ത്തി. മൊബൈല്‍, ഇന്റര്‍നെറ്റ് ബാങ്കിങ്, എടിഎം, എസ്എംഎസ് തുടങ്ങി വിവിധ വഴികളിലൂടെ ഇനി 5 ലക്ഷം രൂപ വരെ കൈമാറാം.
2010ലാണ് പണം വേഗത്തില്‍ കൈമാറാന്‍ സാധിക്കുന്ന ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനമായ ഐഎംപിഎസ് സംവിധാനം ആരംഭിച്ചത്.
മൊബൈല്‍, ഇന്റര്‍നെറ്റ് ബാങ്കിങ്്, എടിഎം, എസ്എംഎസ് തുടങ്ങി വിവിധ വഴികളിലൂടെ ഫണ്ട് കൈമാറ്റം നടത്താന്‍ സഹായിക്കുന്ന സംവിധാനമാണ് ഐഎംപിഎസ്. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയത്.
ഐഎംപിഎസ് വഴിയുള്ള ഫണ്ട് കൈമാറ്റം സുരക്ഷിതമാണ്. സാമ്പത്തികമായി ഏറെ ലാഭകരവും ആണ്. അതിനാല്‍ ഫണ്ട് കൈമാറ്റത്തിന് മുഖ്യമായി ആശ്രയിക്കുന്ന സംവിധാനമാണിത്. അതിനിടെ പണപ്പെരുപ്പ നിരക്ക് ഉയരുന്ന പശ്ചാത്തലത്തില്‍ മുഖ്യപലിശനിരക്കുകളില്‍ മാറ്റം വരുത്തേണ്ട എന്ന് റിസര്‍വ് ബാങ്ക് തീരുമാനി

Related Articles

Back to top button