KeralaLatest

പദ്ധതി ഉപേക്ഷിക്കില്ല; വൈദ്യുതി വകുപ്പ്

“Manju”

തൃശ്ശൂര്‍: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെച്ചൊല്ലി വീണ്ടും ഇടത് മുന്നണിയില്‍ ഭിന്നത. പദ്ധതി ഉപേക്ഷിച്ചുവെന്നും നഷ്ടപരിഹാരമായി കെട്ടിവച്ച തുക വൈദ്യുതി വകുപ്പിന് തിരികെ നല്കുമെന്നും വനംവകുപ്പ് അറിയിച്ചതിന് പിന്നാലെ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന നിലപാടുമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി രംഗത്തെത്തി. അതിരപ്പിള്ളിയിലെ നിര്‍ദ്ദിഷ്ട ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും സമവായത്തിലൂടെ പദ്ധതി നടപ്പാക്കാനാണ് ശ്രമമെന്നുമാണ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ ഓഫീസ് അറിയിച്ചത്

Related Articles

Back to top button