International

പോപ്പി കൃഷി ഇസ്ലാമിന് ഹറാം, താലിബാന് പ്രിയങ്കരം

“Manju”

കാബൂൾ : അഫ്ഗാനിൽ പോപ്പി കൃഷി നിയമവിധേയമാക്കുമെന്ന സൂചന നൽകി താലിബാൻ . ലോകത്ത് ഉൽപാദിപ്പിക്കപ്പെടുന്ന ഹെറോയിനിൽ ഭൂരിപക്ഷവും വരുന്നത് അഫ്ഗാനിസ്ഥാനിലെ പോപ്പി പാടങ്ങളിൽനിന്നാണ്. അതുകൊണ്ട് തന്നെ താലിബാന്റെ പുതിയ തീരുമാനം ലോകത്ത് മയക്കുമരുന്ന് വ്യാപാരം വർധിക്കുമെന്നാണ് റിപ്പോർട്ട് .

കർക്കശമായ ഇസ്ലാമിക് നിയമം നടപ്പിലാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി താലിബാൻ പോപ്പി ഫാമുകൾ നശിപ്പിക്കുമെന്നാണ് പല രാജ്യങ്ങളും കണക്കുകൂട്ടിയിരുന്നത് . എന്നാൽ ആ പ്രതീക്ഷ പാടെ തെറ്റിച്ചാണ് പോപ്പി കൃഷി താലിബാൻ നിയമവിധേയമാക്കുന്നത് .

ഞങ്ങൾ ഒന്നുകിൽ ഇതര തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയോ അല്ലെങ്കിൽ ഇത് നിയമവിധേയമാക്കുകയോ ചെയ്യും . അപ്പോൾ പ്രശ്നം പരിഹരിക്കപ്പെടും – എന്നാണ് താലിബാൻ നേതൃത്വത്തിലുള്ള ചിലർ അഭിപ്രായപ്പെടുന്നത് . അഫ്ഗാനിസ്താനിലെ യുദ്ധത്തിൽ തകർന്ന സമ്പദ്‌വ്യവസ്ഥ വളർത്താൻ പോപ്പി കൃഷി സഹായിക്കുമെന്നാണ് താലിബാന്റെ പ്രതീക്ഷ .

ഓപ്പിയം പോലെയുള്ള ലഹരികൾക്കും , മറ്റ് ഗുരുതരമായ വേദനസംഹാരികൾക്കുമായി ഓസ്ട്രേലിയ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ പോപ്പി ഫീൽഡുകൾ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഉപയോഗപ്പെടുത്താറുണ്ട് .

ഇത്തരം കാര്യങ്ങൾ പോപ്പി ചെടി വഴി സാധ്യമാണെങ്കിൽ, അത് നിയമവിധേയമാക്കി മാറ്റുന്നതാണ് നല്ലത് . ഇത് സമ്പദ്‌വ്യവസ്ഥയെ വളർത്താൻ സഹായിക്കും, ഇത് നിലവിലുള്ള കൃഷിയായതിതിനാൽ തങ്ങൾ ഇതിന് വളരെയധികം പരിശ്രമിക്കേണ്ടതില്ല എന്നാണ് കാണ്ഡഹാറിലെ ഇൻഫർമേഷൻ ആൻഡ് കൾച്ചർ ഡയറക്ടർ മൗലവി നൂർ അഹമ്മദ് സയീദ് പറഞ്ഞത് .

യുഎൻ റിപ്പോർട്ട് പ്രകാരം 2019 ൽ 37% അഥവാ 61,000 ഹെക്ടറിലായിരുന്നു പോപ്പി കൃഷിയെങ്കിൽ 2020 ൽ അഫ്ഗാനിസ്ഥാനിൽ കറുപ്പ് പോപ്പി കൃഷി ചെയ്യുന്നത് 224,000 ഹെക്ടറിലാണ് . അഫ്ഗാനിസ്ഥാനിൽ 6,300 ടൺ കറുപ്പ് ഉത്പാദനം നടക്കുന്നുണ്ടെന്നാണ് കണക്ക് .

കിലോഗ്രാമിന് 70 ഡോളർ മുതൽ 200 ഡോളർ വരെ അസംസ്കൃത കറുപ്പിന്റെ വില വർദ്ധിച്ചു എന്നും കാണ്ഡഹാർ , ഉറുസ്ഗാൻ, ഹെൽമണ്ട് പ്രവിശ്യകളിലെ പ്രാദേശിക കർഷകർ പറയുന്നു . പോപ്പി കൃഷിയും മയക്കുമരുന്ന് കടത്തും പ്രധാനമായും രാജ്യത്തിന്റെ തെക്ക്, വടക്ക് ഭാഗങ്ങളിൽ താലിബാന് വലിയ വരുമാന മാർഗ്ഗം നൽകുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേ സമയം താലിബാന്റെ പുതിയ തീരുമാനം കേരളത്തിലേയ്‌ക്കുള്ള മയക്ക് മരുന്നിന്റെ ഒഴുക്ക് വർധിപ്പിക്കുമെന്നാണ് സൂചന . സംസ്ഥാനത്ത് പിടികൂടുന്ന എംഡിഎംഎം എന്ന ലഹരിമരുന്നിന്റെ പ്രധാന അസംസ്കൃതവസ്തുവായ അഫേഡ്ര ലോകത്തു വൻതോതിൽ ഉൽപാദിപ്പിക്കുന്നതും വിവിധരാജ്യങ്ങളിലേക്ക് എത്തിക്കുന്നതും താലിബാനാണ്.

ഏതാണ്ടു 10 വർഷമായി ഈ ലഹരിമരുന്നുകളുടെ വരവിലും വിൽപനയിലും ഗണ്യമായ വർ‌ധനവുണ്ടായെങ്കിലും കൊറോണ ആരംഭിച്ചശേഷം പേടിപ്പെടുത്തുന്ന വിധത്തിലാണു എംഡിഎംഎ കടത്തും കച്ചവടവും ഉപയോഗവും കേരളത്തില്‍ നടക്കുന്നത്.

Related Articles

Back to top button