Entertainment

തിരിച്ചുവരവിന്റെ സന്തോഷത്തിൽ മീരാ ജാസ്മിൻ

“Manju”

സിനിമകളിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി മീരാ ജാസ്മിൻ. രണ്ടാം വരവിൽ സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് നടി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. വീണ്ടുമൊരു തിരിച്ചുവരവ് സത്യൻ അന്തിക്കാട് സിനിമയിലൂടെ ആണെന്നത് അനുഗ്രഹമാണെന്നും നല്ലൊരു തുടക്കമാകുമെന്നും മീര മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

നീണ്ട ഇടവേളയ്‌ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന വേളയിൽ യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ചതിന്റെ സന്തോഷവും താരം പങ്കുവച്ചു. താൻ വീണ്ടും മലയാള സിനിമയിൽ സജീവമാകുമെന്ന് അറിഞ്ഞതോടെ പ്രേഷകർ നൽകിയ പ്രതികരണം ഏറെ സന്തോഷം നൽകുന്നതാണ്. കുറച്ചുനാൾ ഇൻഡസ്ട്രിയിൽ നിന്ന് മാറി നിന്നിരുന്നു. ഇനി നല്ല സിനിമകളുടെ ഭാഗമാകാനാണ് ആഗ്രഹിക്കുന്നത്. സത്യൻ അങ്കിളിന്റെ കൂടെ നാല് ചിത്രങ്ങളിൽ അഭിനയിക്കാൻ സാധിച്ചു. രണ്ടാം വരവിൽ അദ്ദേഹത്തോടൊപ്പം അഞ്ചാമത്തെ ചിത്രമാണ് പ്രേഷകർക്ക് മുന്നിലെത്തുകയെന്നും നടി പറഞ്ഞു.

ദിലീപ് നായകനായ ലോഹിതദാസ് ചിത്രം സൂത്രധാരനിലൂടെ മലയാള സിനിമയിലെത്തിയ മീരാ ജാസ്മിൻ 2016ലാണ് ഒടുവിൽ മുഴുനീള കഥാപാത്രം ചെയ്തത്. പത്ത് കൽപനകൾ എന്ന സിനിമയ്‌ക്ക് വേണ്ടിയായിരുന്നു അത്. ശേഷം 2018ൽ അതിഥി വേഷത്തിലെത്തി പൂമരത്തിലും അഭിനയിച്ചിരുന്നു. സത്യൻ അന്തിക്കാട് ചിത്രത്തിൽ നടൻ ജയറാമിനോടൊപ്പമാണ് രണ്ടാം വരവിനൊരുങ്ങുന്ന മീര അഭിനയിക്കുന്നത്.

Related Articles

Back to top button