EntertainmentLatest

‘അത് വെറും കല്ല്’; പുരസ്‌കാര ശില്പം ലേലം ചെയ്ത് പണം പാവങ്ങള്‍ക്ക് കൊടുത്തു; വിജയ് ദേവരകൊണ്ട

“Manju”

അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ ലഭിച്ച മികച്ച നടനുള്ള ഫിലിം ഫെയര്‍ പുരസ്‌കാര ശില്പം ലേലം ചെയ്തെന്ന് വിജയ് ദേവരകൊണ്ട. ‘ഫാമിലി സ്റ്റാര്‍’ എന്ന റിലീസിനൊരുങ്ങുന്ന വിജയ് ദേവരകൊണ്ടയുടെ ചിത്രത്തിന്റെ പ്രൊമോഷനിടെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

പുരസ്‌കാരങ്ങളിലൊന്നും താല്‍പര്യമില്ലെന്നും ലഭിച്ച പുരസ്‌കാരങ്ങളില്‍ പലതും മറ്റുള്ളവര്‍ക്ക് കൊടുത്തതായും താരം പറഞ്ഞു. ചില പുരസ്‌കാരങ്ങള്‍ ഓഫീസിലുണ്ടാവും. മറ്റുചിലത് അമ്മ എവിടെയോ എടുത്തുവെച്ചിട്ടുണ്ട്. വേറെ കുറച്ചെണ്ണം ആര്‍ക്കോ കൊടുത്തു. കിട്ടിയ പുരസ്‌കാരങ്ങളില്‍ ഒരെണ്ണം സന്ദീപ് റെഡ്ഡി വാങ്കയ്ക്ക് കൊടുത്തിട്ടുണ്ടെന്നും വിജയ് പറഞ്ഞു.

മികച്ച നടനെന്ന നിലയില്‍ കിട്ടിയ ആദ്യ ഫിലിം ഫെയര്‍ പുരസ്‌കാരശില്പം ലേലം ചെയ്തു. നല്ലൊരു സംഖ്യയും ലഭിച്ചു. ആ തുക മുഴുവന്‍ പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യുകയായിരുന്നു. വീട്ടില്‍ ഒരു കല്ലിരിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലതാണ് ഇങ്ങനെ ചെയ്യുന്നതെന്നും താരം പറഞ്ഞു.

2022ല്‍ പുറത്തിറങ്ങിയ ‘സര്‍ക്കാരുവാരി പാട്ടാ’ എന്ന ചിത്രത്തിനു ശേഷം പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫാമിലി സ്റ്റാര്‍. ഇത് രണ്ടാംതവണയാണ് പരശുറാമും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്നത്. കേരളത്തിലും മികച്ച പ്രതികരണം നേടിയ ഗീതാ ഗോവിന്ദമായിരുന്നു രണ്ടുപേരും ഒരുമിച്ച ആദ്യചിത്രം. മൃണാള്‍ താക്കൂറാണ് ഫാമിലി സ്റ്റാറിലെ നായിക. ഏപ്രില്‍ അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ്.

 

 

Related Articles

Back to top button