ഇന്നലെ മൂന്ന് മണിയോടെ നെടുംങ്കണ്ടം മൂന്നാർ ഹൈവേ റോഡരുകിൽ നെടുംങ്കണ്ടത്തിന് അടുത്തായി അന്യസംസ്ഥാന തൊഴിലാളികളെ കാണപ്പെട്ടത്. ഇവരെ വഴി അരുകിൽ കണ്ട നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചതിൻ പ്രകാരം പോലീസ് എത്തി ആംബുലൻസിൽ ആശുപത്രിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് ശേഷം നെടുംങ്കണ്ടത്തെ താല്കാലിക ക്വാറന്റയിനിലേയ്ക്ക് മാറ്റി. പോലീസിന്റെ ചോദ്യം ചെയ്യലിൽ പാലയിൽ ഉള്ള ഇഷ്ടിക കളത്തിൽ ജോലി ചെയ്യുകയായിരുന്നു എന്നും മുതലാളിയുടെ വഹനത്തിൽ ഞങ്ങളെ ഇവിടെ എത്തിക്കുകയും വാഹനം തിരികെ പോവുകയും ചെയ്യ്തു എന്നാണ് പറഞ്ഞത്. നെടുംങ്കണ്ടം പടിഞ്ഞാറെ കവലയിലേക്ക് പോകാൻ നിൽക്കുമ്പോഴാണ് പോലീസ് എത്തിയത്. സംഭവത്തെ സംബദ്ധിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ്
Related Articles
കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു, രോഹിത് അടക്കം അഞ്ചുപേര്‍ക്ക് ഖേല്‍ രത്ന അവാര്‍ഡ്
August 22, 2020 11:54 AM
Check Also
Close
-
അഗ്നി 5 മിസെെല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യMarch 12, 2024 10:25 AM