Auto

ടൊയോട്ട ഫോർച്യൂണർ ലെജൻഡർ 4×4; വില 42.33 ലക്ഷം രൂപ

“Manju”

മുംബൈ: ഉത്സവകാലത്തിന് കൂടുതൽ നിറം പകരാൻ ഇന്ത്യൻ നിരത്തുകളിലേയ്‌ക്ക് ഫോർച്യൂണർ ലെജൻഡറിന്റെ പുതിയ 4×4 പതിപ്പ് അവതരിപ്പിച്ച് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ. 42.33 ലക്ഷം രൂപയാണ് എസ് യുവിയുടെ 4X4 വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില.

ഈ വർഷം ജനുവരിയിൽ വാഹനം അവതരിപ്പിച്ചതിന് ശേഷം ലെജൻഡർ വേരിയന്റിന്റെ 2,700 യൂണിറ്റുകൾ ആഭ്യന്തര വിപണിയിൽ വിറ്റതായി കമ്പനി അറിയിച്ചു. ഫോർഡ് ഇന്ത്യ വിട്ട സാഹചര്യത്തിൽ അമേരിക്കൻ കമ്പനിയുടെ വിപണി കൂടി കൈപിടിയിലാക്കാനുള്ള ആദ്യ തന്ത്രങ്ങളുടെ ഭാഗമായാണ് ഫുൾ-സൈസ് എസ്യുവിയുടെ പുത്തൻ വകഭേദം കൂടി നിർമ്മാതാക്കൾ നിരത്തിലെത്തിച്ചിരിക്കുന്നത്.

പ്രത്യേകം രൂപകൽപ്പന ചെയ്ത ഹെഡ്ലാമ്പുകളിൽ സ്പ്ലിറ്റ് ക്വാഡ് എൽഇഡികളും വാട്ടർഫാൾ എൽഇഡി ലൈൻ ഗൈഡ് സിഗ്‌നേച്ചറും ഉൾക്കൊള്ളുന്നു. കാറ്റമരൻ ശൈലിയിലുള്ള മുൻ പിൻ ബമ്പറുകൾ, പിയാനോ ബ്ലാക്ക് ആക്‌സന്റുകളുള്ള ഗ്രിൽ, 18 ഇഞ്ച് മൾട്ടി ലെയേർഡ് മെഷീൻ കട്ട് ഫിനിഷ്ഡ് അലോയ് വീലുകൾ, സ്പ്ലിറ്റ് ക്വാഡ്-എൽഇഡി ഹെഡ്ലാമ്പുകൾ, സ്വീക്വൻഷണൽ ടേൺ ഇൻഡിക്കേറ്ററുകൾ തുടങ്ങിയവയാണ് ലെജൻഡറിനെ സ്റ്റാൻഡേർഡ് ഫോർച്യൂണറിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

ബ്ലാക്ക്, മറൂൺ ഡ്യുവൽ ടോൺ കളർ ഓപ്ഷനിലാണ് വാഹനത്തിന്റെ അകത്തളം ടൊയോട്ട ഒരുക്കിയിരിക്കുന്നത്. സ്റ്റിയറിംഗ് വീലിനും കൺസോൾ ബോക്‌സിനുമുള്ള കോൺട്രാസ്റ്റ് സ്റ്റിച്ചിംഗ്, ഇന്റീരിയർ ആംബിയന്റ് ഇലുമിനേഷൻ, റിയർ യുഎസ്ബി പോർട്ടുകൾ എന്നിവയും ലെജൻഡറിനേ വേറിട്ടുനിർത്തുന്നു.

ഇവ കൂടാതെ കിക്ക് സെൻസർ ഫോർ പവർ ബാക്ക് ഡോർ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ തുടങ്ങിയ ഹൈ എൻഡ് ഫീച്ചറുകളും ലെജൻഡറിനെ വ്യത്യസ്തനാക്കുന്നു.

2.8 ലിറ്റർ ടർബോ-ഡീസൽ എഞ്ചിനാണ് പുതിയ ലെജൻഡർ വേരിയന്റിനും നൽകിയിരിക്കുന്നത്. ഇത് പരമാവധി 204 ബിഎച്പി കരുത്തിൽ 500 എൻഎം ടോർക്ക് ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്.

Related Articles

Back to top button