KeralaLatest

സിമന്‍റിന്​ തോന്നുംവില

“Manju”

ക​ണ്ണൂ​ര്‍: കോ​വി​ഡും ലോ​ക്​​ഡൗ​ണും ഏ​ല്‍​പി​ച്ച ആ​ഘാ​ത​ത്തി​ല്‍​നി​ന്ന്​ ക​ര​ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്ന നി​ര്‍​മാ​ണ മേ​ഖ​ല​ക്ക്​ ഇ​രു​ട്ട​ടി​യാ​യി സി​മ​ന്‍​റ്​ വി​ല​വ​ര്‍​ധ​ന. ക​ഴി​ഞ്ഞ​ദി​വ​സം 50 രൂ​പ​യാ​ണ്​ ഒ​രു ചാ​ക്കി​ന്‍​​മേ​ല്‍ വ​ര്‍​ധി​ച്ച​ത്.നി​ര്‍​മാ​ണ മേ​ഖ​ല​യി​ല്‍ 30 മു​ത​ല്‍ 50 ശ​ത​മാ​ന​ത്തോ​ളം വി​ല​വ​ര്‍​ധ​ന​യാ​ണ്​ ഒ​രു​വ​ര്‍​ഷ​ത്തി​നി​ടെ ഉ​ണ്ടാ​യ​ത്. സി​മ​ന്‍റ്, ക​മ്പി, ഇ​ല​ക്​​ട്രി​ക്ക​ല്‍, പ്ലം​ബി​ങ്​ സാ​മ​ഗ്രി​ക​ള്‍​ക്കും ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ല്‍ നി​ര​വ​ധി​ത​വ​ണ വി​ല​കൂ​ടി. ക​ഴി​ഞ്ഞ​മാ​സം എ.​സി.​സി സി​മന്‍റി​ന്​​ 400 രൂ​പ​യാ​യി​രു​ന്നു വി​ല. ഇ​പ്പോ​ള്‍ 50 രൂ​പ വ​ര്‍​ധി​ച്ചു. ജി.​എ​സ്.​ടി​യും ക​യ​റ്റി​റ​ക്ക്​ കൂ​ലി​യും അ​ട​ക്കം ചി​ല്ല​റ വി​ല്‍​പ​ന​യാ​യി ആ​വ​ശ്യ​ക്കാ​രന്‍റെ ​കെ​യി​ലെ​ത്തുമ്പോള്‍ 480 രൂ​പ​യാ​വും. അ​ല്‍​ട്രാ​ടെ​ക്​ സി​മ​ന്‍റിന്​ 75 രൂ​പ വ​ര്‍​ധി​ച്ച്‌​ വി​ല അ​ഞ്ഞൂ​റി​ല​ധി​ക​മാ​യി. ശ​ങ്ക​ര്‍ സി​മ​ന്‍റി​ന്​ 475 രൂ​പ​യാ​ണ്​ പു​തി​യ വി​ല. നൂ​റു​രൂ​പ​യോ​ളം വി​വി​ധ ക​മ്പ​നി​ക​ളു​ടെ സി​മ​ന്‍റു​ക​ള്‍​ക്ക്​ വി​ല വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്.

Related Articles

Back to top button