IndiaKeralaLatestThiruvananthapuram

സ്വര്‍ണം തുറമുഖങ്ങളിലൂടെയും കടത്തി; ഉന്നതരുടെ ഗൂഢാലോചന, അന്വേഷണം പുറത്തേക്കും നീളും – എന്‍ ഐ എ

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍:

തിരുവനന്തപുരം: രാജ്യത്തെ പല വിമാനത്താവളങ്ങള്‍ക്ക് പുറമേ തുറമുഖങ്ങളിലൂടെയും സ്വര്‍ണക്കടത്ത് നടത്തിയിട്ടുണ്ടെന്ന് എന്‍ ഐ എ. സ്വദേശത്തും വിദേശത്തുമുള്ള ഉന്നതവ്യക്തികള്‍‍ വലിയ രീതിയില്‍ ഇതിനായി ഗൂഢോലോചന നടത്തിയതായും, അയതിനാല്‍ അന്വേഷണം വിദേശത്തും നീട്ടേണ്ടിവരുമെന്ന് എന്‍ ഐ എ കോടതിയെ അറിയിച്ചു.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വലിയ തോതില്‍ സ്വര്‍ണം കടത്തി നിരവധി പേര്‍ക്ക് കൈമാറിയിട്ടുണ്ട്. അതിനാല്‍ ഉന്നത ഉദ്യോഗസ്ഥരെയും യു എ ഇ കോണ്‍സുലേറ്റ് അധികാരികളെയും ചോദ്യം ചെയ്താലേ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്നും അവര്‍ക്ക് സഹായം നല്‍കിയത് ആരാണെന്നും വ്യക്തമാകൂ എന്നും എന്‍ ഐ എ കോടതിയെ ബോധിപ്പിച്ചു.

പ്രധാന പ്രതിയായ സരിത് നല്‍കിയ വിവരങ്ങളാണ് എന്‍ ഐ എയ്ക്ക് അന്വേഷണത്തിന് സഹായകമായത്. സ്വര്‍ണക്കടത്തിന് ചുക്കാന്‍ പിടിക്കുന്ന കെ ടി റമീസ് ഒരാഴ്ച കസ്റ്റഡിയിലായതിനാല്‍ എന്‍ ഐ എ ചോദ്യം ചെയ്തുവരുകയാണ്. ഇയാളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button