International

പാക് ആണവ ബോംബിന്റെ പിതാവ് എ ക്യു ഖാൻ മരിച്ചു

“Manju”

ഇസ്ലാമാബാദ് : പാകിസ്താൻ ആണവ ശാസ്ത്രജ്ഞൻ അബ്ദുൽ ഖദീർ ഖാൻ(85) അന്തരിച്ചു. കൊറോണ ബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം. ഓഗസ്റ്റിലാണ് എ ക്യു ഖാന് കൊറോണ പിടിപെട്ടത്. ഏറെ നാളത്തെ ചികിത്സക്ക് ശേഷം വീട്ടിലേക്ക് പോയി. പിന്നീട് ആരോഗ്യസ്ഥിതി മോശമായപ്പോൾ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാകിസ്താൻ ആണവ ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നയാളാണ് എക്യു ഖാൻ. പാകിസ്താനെ ആണവ രാജ്യമാക്കിയതിനെ തുടർന്ന് ദേശീയ ഹീറോയായി മാറി.

എന്നാൽ ഇറാൻ, ലിബിയ, ഉത്തരകൊറിയ എന്നീ രാജ്യങ്ങളുമായി ഇയാൾ നിയമവിരുദ്ധമായി ആണവ രഹസ്യങ്ങൾ പങ്കുവെച്ചിരുന്നു. തുടർന്ന് 2004 മുതൽ എ ക്യു ഖാൻ വീട്ടുതടങ്കലിലായിരുന്നു. 2006ൽ പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ചെങ്കിലും സുഖം പ്രാപിച്ചു.

അതേസമയം എ ക്യു ഖാന്റെ മരണത്തിൽ പാക് പ്രസിഡന്റ് ആരിഫ് അൽവി അനുശോചിച്ചു. എ ക്യു ഖാന്റെ സേവനം രാജ്യം മറക്കില്ലെന്നും രാജ്യത്തെ രക്ഷിക്കുന്ന ആണവ ആയുധം വികസിപ്പിക്കുന്നതിന് മുന്നിൽ നിന്ന വ്യക്തിയാണ് അദ്ദേഹമെന്നും പ്രസിഡന്റ് ട്വീറ്റ് ചെയ്തു.

Related Articles

Back to top button