InternationalLatest

ഇലക്​ട്രിക്​ ബസ്​ ചാര്‍ജിങ്​ സ്​റ്റേഷന്‍ തുറന്നു

“Manju”

ഖത്തറില്‍ ഇലക്​ട്രിക്​ ബസ്​ ചാര്‍ജിങ്​ സ്​റ്റേഷന്‍ തുറന്നു. കാര്‍ബണ്‍ പുറന്തള്ളാത്തതും പരിസ്​ഥിതിസൗഹൃദവുമായി പൊതുഗതാഗത സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായാണ്​ ‘കര്‍വ’യുടെ കീഴില്‍ കൂടുതല്‍ ഇലക്​ട്രിക്​ ബസുകള്‍ സര്‍വിസിന്​ ഒരുങ്ങുന്നത്​.

350 കിലോവാട്ട്​ ലിഥിയം അയേണ്‍ ബാറ്ററിയുള്ളതാണ്​ പുതിയ ബസുകള്‍. ഒരുതവണ ചാര്‍ജ്​ ചെയ്​താല്‍ 200 കിലോമീറ്റര്‍ ദൂരം ഓടാന്‍ കഴിയും. പൊതുവാഹന ഗതാഗതസംവിധാനം കൂടുതല്‍ ഇലക്​ട്രിക്​ അനുബന്ധമാക്കിമാറ്റാനുള്ള ​ഗതാഗത മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമാണ്​ ബസ്​ ചാര്‍ജിങ്​ പോയിന്റുകള്‍ സ്​ഥാപിച്ചതിലൂടെ യാഥാര്‍ഥ്യമാവുന്നത്​.

Related Articles

Back to top button