InternationalLatest

ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടത് സെര്‍വറുകള്‍

“Manju”

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ സെര്‍വര്‍ ഹാക്ക് ചെയ്യപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. പ്രധാനമായും അഞ്ച് സെര്‍വറുകളാണ് ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടതെന്നാണ് കണ്ടെത്തല്‍. ലക്ഷക്കണക്കിന് രോഗികളുടെ സ്വകാര്യ വിവരങ്ങളാണ് അപഹരിക്കപ്പെട്ടിരിക്കുന്നത്.

സെര്‍വര്‍ ഹാക്കിങിന് പിന്നില്‍ ചൈനീസ് ഹാക്കര്‍മാരാണെന്നാണ് കരുതുന്നു. മോഷ്ടിക്കപ്പെട്ട ഡാറ്റ ഡാര്‍ക്ക് വെബില്‍ വിറ്റിരിക്കാമെന്നാണ് നിഗമനം. നവംബര്‍ 23നാണ് എയിംസ് സെര്‍വറില്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അടക്കമുള്ള പ്രമുഖരുടെ രോഗ വിവരങ്ങള്‍, കോവാക്‌സിന്‍, കോവിഷീല്‍ഡ് വാക്‌സിനുകളുടെ ട്രയല്‍ വിവരങ്ങള്‍, ആരോഗ്യ സുരക്ഷാ പഠനങ്ങള്‍, എച്‌ഐവി പോലുള്ള രോഗങ്ങള്‍ ബാധിച്ചവരുടെ വിവരങ്ങള്‍, പീഡനക്കേസുകളിലെ ഇരകളുടെ വൈദ്യ പരിശോധനാ ഫലങ്ങളടക്കമുള്ള വിവരങ്ങള്‍ ചോര്‍ന്നതായും സംശയമുണ്ട്. റാന്‍സംവെയര്‍ ആക്രമണമായതിനാല്‍ ഡാറ്റ തിരിച്ചു കിട്ടിയാല്‍ പോലും പകുതിയിലധികം വിവരങ്ങളും നഷ്ടമാകുമെന്നാണ് സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Related Articles

Back to top button