India

കൊവിഡ് കുറയുന്നു: വിമാന കമ്പനികൾക്കുള്ള നിയന്ത്രണം നീക്കി

“Manju”

ന്യൂഡൽഹി: രാജ്യത്ത് വിമാന കമ്പനികൾക്കുള്ള നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ. കൊറോണ രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞതിനാലാണിത്. നൂറ് ശതമാനം ആഭ്യന്തര സർവ്വീസിനും അനുമതി നൽകിയിട്ടുണ്ട്. ആഭ്യന്തര സർവ്വീസുകളിൽ 85 ശതമാനം യാത്രക്കാരെ പ്രവേശിക്കാനായിരുന്നു നേരത്തെ അനുമതി ഉണ്ടായിരുന്നത്.

പുതിയ നിർദ്ദേശങ്ങൾ 18-ാം തീയതി മുതൽ പ്രാബല്യത്തിൽ വരും. യാത്രക്കാരും അധികൃതരും കൃത്യമായി കൊറോണ നിയന്ത്രണങ്ങൾ പാലിക്കണമെന്നും നിർദ്ദേശമുണ്ട്. കൊറോണയ്‌ക്ക് മുൻപുള്ള സ്ഥിതി പുനസ്ഥാപിക്കാനാണ് കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം ലോക്ഡൗൺ കഴിഞ്ഞ് വിമാന സർവ്വീസുകൾ പുനരാരംഭിച്ചപ്പോൾ 50 ശതമാനം സർവ്വീസുകൾക്ക് മാത്രമാണ് അനുമതി നൽകിയിരുന്നത്.

മെയ് 25നാണ് കൊറോണ വ്യാപനത്തെ തുടർന്ന് രണ്ട് മാസം നിർത്തിവെച്ച ആഭ്യന്തര വിമാന സർവ്വീസ് പുനരാരംഭിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത്. തുടക്കത്തിൽ ശേഷിയുടെ 33 ശതമാനം യാത്രക്കാരുമായി സർവ്വീസ് നടത്താനാണ് അനുമതി നൽകിയത്. സെപ്തംബറിലാണ് സർക്കാർ 72.05 ശതമാനത്തിൽ നിന്നും 85 ശതമാനമാക്കി ഉയർത്തിയിരുന്നത്.

Related Articles

Back to top button