India

ജിമെയിലും പണിമുടക്കുന്നോ? രാജ്യത്തെ സേവനങ്ങളിൽ തകരാർ

“Manju”

ന്യൂഡൽഹി: രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ജിമെയിൽ സേവനങ്ങൾ തകരാറിലായി. ഉപഭോക്താക്കൾക്ക് മെയിലുകൾ അയക്കാനും സ്വീകരിക്കാനും സാധിച്ചില്ലെന്ന് റിപ്പോർട്ട്. പ്രമുഖ ടെക് കമ്പനിയായ ഗൂഗിളിന്റെ സേവനമാണ് ജിമെയിൽ. സംഭവത്തെ കുറിച്ച് ഗൂഗിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഡൗൺഡിറ്റക്ടറിന്റെ റിപ്പോർട്ട് പ്രകാരം ഏകദേശം 68 ശതമാനം ഉപഭോക്താക്കൾക്ക് വെബ്‌സൈറ്റ് തകരാറും, 18 ശതമാനം ആളുകൾക്ക് സർവ്വർ സംബന്ധമായ തടസങ്ങളും, 14 ശതമാനം ഉപഭോക്താക്കൾക്ക് മറ്റ് തരത്തിലുള്ള പ്രശ്‌നങ്ങളുമാണ് ഉണ്ടായത്.

കഴിഞ്ഞ ആഴ്ച ഫേസ്ബുക്കിന്റെ കീഴിലുള്ള വിവിധ മാദ്ധ്യമങ്ങളുടെ സേവനങ്ങൾ മണിക്കൂറുകളോളം തടസപ്പെട്ടിരുന്നു. അതിനു ശേഷം ജിമെയിലിന്റെ സേവനത്തിലും തടസം നേരിട്ടതിനെ തുടർന്ന് ഉപഭോക്താക്കൾ കടുത്ത ആശങ്കയാണ് പ്രകടപ്പിച്ചത്.

Related Articles

Back to top button