IndiaLatest

ഏറ്റവും ദൈർഘ്യം കുറഞ്ഞ പകലും ദൈർഘ്യമേറിയ രാത്രിയും ഇന്ന്

“Manju”

ന്യൂഡൽഹി: ഏറ്റവും ദൈർഘ്യം കുറഞ്ഞ പകലിനും ദൈർഘ്യമേറിയ രാത്രിക്കും സാക്ഷ്യം വഹിക്കും ഇന്ത്യ. വിന്റർ സോളിസ്റ്റിസ് അഥവാ ശൈത്യകാല അറുതി എന്നറിയപ്പെടുന്ന പ്രതിഭാസമാണ് ദൈർഘ്യം കുറഞ്ഞ പകലിനും രാത്രിക്കും കാരണമാകുന്നത്. എല്ലാ വർഷവും ഡിസംബർ 21 അല്ലെങ്കിൽ ഡിസംബർ 22 നാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്.

വർഷം തോറും സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് വിന്റർ സോളിസ്റ്റിസ് അഥവാ ശീതകാല അറുതി. ഭൂമി അതിന്റെ അച്ചുത്തണ്ടിൽ 23.4 ഡിഗ്രി ചരിഞ്ഞിരിക്കുന്നു. അതിനാൽ ഭൂമിയുടെ ധ്രുവം പകൽ സമയത്ത് സൂര്യന്റെ നേരെയോ അല്ലെങ്കിൽ സൂര്യനിൽനിന്ന് അകലെയോ ആയിരിക്കും. എല്ലാവർഷവും ഈ ദിവസം സൂര്യന്റെ ചാപം ഉയരുകയും താഴുകയും ചെയ്യും. ഉത്തരാർദ്ധഗോളത്തിന്‍റെ ചരിവ് സൂര്യനിൽ നിന്ന് ഏറ്റവും അകന്നു നിൽക്കുന്നതുകൊണ്ടാണ് ഈ ദിവസത്തിൽ പകലിന്റെ ദൈർഘ്യം കുറവും രാത്രിയുടെ ദൈർഘ്യം കൂടുതലായും അനുഭവപ്പെടുന്നത്.

വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടുകൂടി ശൈത്യകാല അറുതി ആരംഭിച്ചു. പകലിന്റെ ദൈർഘ്യം ഏഴ് മണിക്കൂറും 14 മിനിട്ടുമായിരിക്കും. സൂര്യോദയ സമയത്തും സൂര്യാസ്തമയ സമയത്തും ഈ പ്രതിഭാസം വാനനിരീക്ഷകർ വീക്ഷിക്കാറുണ്ട്.

 

Related Articles

Back to top button