കല്പറ്റ : സംസ്ഥാനത്ത് കോവിഡ് വാക്സിന് കുത്തിവെപ്പ് എടുത്തവരുടെ ശതമാനക്കണക്കില്‍ വയനാടിന് ഒന്നാം സ്ഥാനം. ആരോഗ്യ പ്രവര്‍ത്തകര്‍, മുന്നണി പ്രവര്‍ത്തകര്‍, 45 വയസ്സിനു മുകളിലുള്ളവര്‍, 18നും 44നും ഇടയില്‍ പ്രായമുള്ളവര്‍ എന്നീ വിഭാഗത്തിലാണ് മികച്ച നേട്ടം കൈവരിച്ചത്. അതെസമയം ആദ്യ രണ്ട് വിഭാഗങ്ങളില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനവും മൂന്നാം വിഭാഗത്തില്‍ രണ്ടാം സ്ഥാനവും നാലാം വിഭാഗത്തില്‍ മൂന്നാം സ്ഥാനവും വയനാട് ജില്ലയ്ക്കാണ് . ജില്ലയില്‍ 88 ശതമാനം ആരോഗ്യ പ്രവര്‍ത്തകരും 83 ശതമാനം മുന്നണി പ്രവര്‍ത്തകരും പൂര്‍ണമായി കുത്തിവെപ്പെടുത്തു. ആരോഗ്യ വകുപ്പിന്റെ തിങ്കളാഴ്ച ഉച്ചക്ക് 12 വരെയുള്ള കണക്കുകള്‍ പ്രകാരമാണിത് .
Related Articles
Check Also
Close
-
അമരീന്ദറിന്റെ പുതിയ പാര്‍ട്ടിOctober 2, 2021 11:38 AM