LatestThiruvananthapuram

കാറും ലോറിയും കൂട്ടിയിടിച്ച്‌ വൃദ്ധ ദമ്പതികള്‍ മരിച്ചു

“Manju”

തിരുവനന്തപുരം/ കൊട്ടാരക്കര: എം.സി റോഡില്‍ കൊട്ടാരക്കര വാളകത്ത് കാറും ലോറിയും കൂട്ടിയിടിച്ച്‌ വൃദ്ധ ദമ്പതികള്‍ മരിച്ചു.
തിരുവനന്തപുരത്തു നിന്ന് സ്വന്തം കാറിലാണ് ഇവര്‍ പുറപ്പെട്ടത്. തോമസുകുട്ടിയാണ് കാര്‍ ഓടിച്ചിരുന്നത്. കാര്‍ എതിര്‍ദിശയില്‍ നിന്നുവന്ന ലോറിയുമായി ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഫയര്‍ഫോഴ്സും വാളകം എയ്ഡ് പോസ്റ്റിലെ പൊലീസ് ഉദ്യോഗസ്ഥരുമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്ത് കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ന്യൂ ഇന്ത്യാ ഇന്‍ഷ്വറന്‍സ് കമ്പനി ജീവനക്കാരനായിരുന്ന തോമസുകുട്ടി സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം വഴുതയ്ക്കാട്ടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി നോക്കിയിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പിലെ റിട്ട. ജീവനക്കാരിയാണ് ശാന്തമ്മ. കോട്ടയം സ്വദേശികളായ ഇരുവരും വര്‍ഷങ്ങളായി തിരുവനന്തപുരത്താണ് താമസം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഇന്ന് രാവിലെ പൗഡിക്കോണത്തിന് സമീപത്തെ ശ്രീനക്ഷത്ര ഗ്യാലക്സിയിലെ വില്ലയില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം വൈകിട്ടോടെ തോമസ് കുട്ടിയുടെ കുടുംബവീടായ കോട്ടയം വാകത്താനം വെട്ടിയില്‍ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം വാകത്താനം സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ നടക്കും. ടെക്നോപാര്‍ക്ക് ജീവനക്കാരനായ ടോമാണ് മകന്‍. മരുമകള്‍: ഷാരിന്‍.

Related Articles

Back to top button