KeralaLatestThiruvananthapuram

അനുമോദിച്ചു.

“Manju”

തിരുവനന്തപുരം : കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയുടെ എം.ടെക് ജിയോ ടെക്നിക്കല്‍ എന്‍ജിനീയറിംഗില്‍ ടോപ് സ്കോറര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട മഹിമ ഡി.യെ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉപഹാരം നല്‍കി അനുമോദിച്ചു. മഹിമയുടെ വസതിയായ തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലൈനിലിലുള്ള (ഹൗസ് നമ്പര്‍ 60) രത്നഗിരിയില്‍ വെച്ചായിരുന്നു അനുമോദനം സംഘടിപ്പിച്ചത്.  ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ (മാര്‍ക്കറ്റിംഗ്)ആയിരുന്ന ദിവംഗതനായ ഡി.ദേവദത്തന്റേയും ദീപ ദത്തന്റെയും മകളാണ്.   കാനറ ബാങ്ക് തിരുവനന്തപുരം സ്റ്റാച്ച്യൂ ശാഖയില്‍ സീനിയര്‍ മാനേജരായ ഡി.ജനപ്രിയയാണ് സഹോദരി.    വൈകിട്ട് 3.00 മണിക്ക് ശാന്തിഗിരി മാതൃമണ്ഡലം സിറ്റി ഏരിയ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍   സിറ്റി ഏരിയ കോര്‍ഡിനേറ്റര്‍ മനോജ്കുമാര്‍ സി.പി. അദ്ധ്യക്ഷനായിരുന്നു. ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ (ഹെല്‍ത്ത്കെയര്‍) ഡോ. കെ.എന്‍ ശ്രീകുമാരി പൊന്നാട അണിയിച്ച് ആദരിച്ചു.

ചടങ്ങില്‍ ശാന്തിഗിരി ആശ്രമം തിരുവനന്തപുരം ഏരിയ (സിറ്റി) അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എസ്. സേതുനാഥ്., വി.എസ്.എന്‍.കെ. ജനറല്‍ കണ്‍വീനര്‍ വി മുരുകൻ, മാതൃമണ്ഡലം സിറ്റി ഏരിയ കമ്മിറ്റി ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍ സരസ്വതി അമ്മാൾ, ശാന്തിമഹിമ ഗവേണിംഗ് കമ്മിറ്റി കണ്‍വീനര്‍ ഷിനു എസ് എന്നിവർ ആശംസകൾ നേര്‍ന്നു.

Related Articles

Back to top button