Alappuzha

സായി തുഴച്ചില്‍ പരിശീലന കേന്ദ്രം നിശ്ചലമായിട്ട് നാളുകളായി

“Manju”

ശ്രീജ.എസ്

ആലപ്പുഴ:സ്പോര്‍ട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ ആലപ്പുഴ സായി തുഴച്ചില്‍ പരിശീലന കേന്ദ്രത്തിലെ കുട്ടികള്‍, പരിശീലനം പുനരാരംഭിക്കുന്നതും കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍. കൊവിഡ് മൂലം പരിശീലനം താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്.

കയാക്കിംഗ്,റോവിംഗ് എന്നിവയിലാണ് പരിശീലനം. കേരളം,തമിഴ്നാട്,കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള 59 വിദ്യാര്‍ത്ഥികളാണ് പരിശീലനം നടത്തുന്നത്. നിലവില്‍ ഇവരെല്ലാം വീടുകളോട് ചേര്‍ന്നുള്ള ജലാശയങ്ങളിലാണ് പരിശീലിക്കുന്നത്. ഇവര്‍ക്കുള്ള ഫിറ്റ്നസ് കോച്ചിംഗ് എല്ലാദിവസവും ഓണ്‍ലൈനിലൂടെ അദ്ധ്യാപകര്‍ നല്‍കുന്നുണ്ട്. പരിശീലനം തുടങ്ങുമ്ബോള്‍ വിദ്യാര്‍ത്ഥികളുടെ ഫിറ്റ്നസ് നഷ്ടപ്പെടാതിരിക്കാനുള്ള മുന്നൊരുക്കങ്ങളാണ് നടത്തുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം ലഭ്യമായാല്‍ മാത്രമേ പരിശീലനം തുടങ്ങാന്‍ കഴിയുകയുള്ളൂ. നിലവില്‍ സായിയില്‍ ഓഫീസ് പ്രവര്‍ത്തനം മാത്രമാണ് നടക്കുന്നത്.

Related Articles

Check Also
Close
Back to top button