AlappuzhaKeralaLatest

ചേര്‍ത്തല ഏരിയ: ഗുരുമഹിമ ദ്വിദിന ക്യാമ്പ് ‘സുകൃതം’ സമാപിച്ചു

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം ചന്ദിരൂര്‍ ബ്രാഞ്ച് (ജന്മഗൃഹം) ല്‍ മെയ് 25, 26 തീയതികളില്‍ ഗുരുമഹിമ ദ്വിദിന ക്യാമ്പ് നടന്നു. ചേര്‍ത്തല ഏരിയ ഹെഡ് സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചേര്‍ത്തല ഏരിയ കോര്‍ഡിനേറ്റര്‍ ബ്രഹ്മചാരി ഊർമിളജിത്ത്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍ പി.ജി. രവീന്ദ്രൻ, ഗവേണിംഗ് കമ്മിറ്റി കണ്‍വീനര്‍ നിഷ ബൈജു എന്നിവർ ആശംസയര്‍പ്പിച്ചു. ഗുരുമഹിമ കോര്‍ഡിനേറ്റര്‍ കുമാരി.മീര. എം., ഗുരുമഹിമ ഏരിയ കമ്മിറ്റി മെമ്പര്‍ എന്‍. നവപുഷ്പം കൃതജ്ഞത രേഖപ്പെടുത്തി.

ക്യാമ്പിലെ വിവിധ ദൃശ്യങ്ങളിലൂടെ

തുടർന്ന് ഗുരു ശുശ്രുഷയെക്കുറിച്ച്  ജന്മഗൃഹം ചീഫ് ജനനി വിജയ ജ്ഞാനതപസ്വിനി ഗുരുമഹിമ കുട്ടികളുമായി സംസാരിച്ചു. ശാന്തിഗിരി ആശ്രമം ചേർത്തല ഏരിയ മാനേജർ റെജി പുരോഗതി സംഘടനാപ്രവർത്തനത്തെക്കുറിച്ചും, പെൺകുട്ടികളുടെ ജീവിതചര്യയെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും ഡോ. രൂപറാണി (BHMS) ക്ലാസ്സ്‌ നയിച്ചു.

Related Articles

Back to top button