AlappuzhaKeralaLatest

സ്വാതന്ത്ര്യദിനത്തിൽ നഗരസഭ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു.

“Manju”

അജിത് ജി. പിള്ള

ചെങ്ങന്നൂർ: സ്വാതന്ത്ര്യ ദിനത്തിൽ നഗരസഭാ ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. സ്വാതന്ത്ര്യ ദിനാഘോഷവും ആദരിക്കൽ ചടങ്ങും നഗരസഭാ ചെയർമാൻ കെ.ഷിബു രാജൻ ഉദ്ഘാടനം ചെയ്തു.കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സേവനം ചെയ്യുന്ന ജില്ലാ ആശുപത്രി ഡപ്യൂട്ടി സൂപ്രണ്ട് ഡോ.എം.കെ. രാജീവ്, കോവിഡ് കെയർ ക്ലിനിക്കിന്റെ ചുമതലയുള്ള ഡോ.കെ.ജിതേഷ്, എൽ.എച്ച്.ഐ. വി.ആർ. വത്സല, എച്ച്.ഐ. എസ്.ആർ. രാജു, ജെ.പി.എച്ച്.എൻ. കെ. പുഷ്പലത, സ്റ്റാഫ് നേഴ്സ് പി.റ്റി. ശ്രീകല എന്നിവരെ നഗരസഭാ ചെയർമാൻ പൊന്നാട അണിയിച്ച് ആദരിച്ചു.നഗരസഭാ വൈസ് – ചെയർപേഴ്സൺ വത്സമ്മ ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു.സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ എസ്.സുധാമണി, ശോഭാ വർഗ്ഗീസ്, പി.കെ.അനിൽകുമാർ, കൗൺസിലർമാരായ ജോൺ മുളങ്കാട്ടിൽ, ഭാർഗ്ഗവി ടീച്ചർ, ജില്ലാ ആശുപത്രി ഡപ്യൂട്ടി സൂപ്രണ്ട് ഡോ.എം.കെ.രാജീവ്, നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബി.മോഹനകുമാർ എന്നിവർ പ്രസംഗിച്ചു.നഗരസഭാ ചെയർമാൻ കെ.ഷിബു രാജൻ ദേശീയ പതാക ഉയർത്തി.

Related Articles

Back to top button