India

റിലയൻസ് ഇന്ത്യയിലെ ഏറ്റവും മികച്ച കോർപറേറ്റ് തൊഴിൽദാതാവ്; ഫോബ്‌സ്

“Manju”

മുംബൈ: ഇന്ത്യയിലെ ഏറ്റവും മികച്ച കോർപറേറ്റ് തൊഴിൽദാതാക്കളുടെ റാങ്കിൽ ഒന്നാം സ്ഥാനത്ത് റിലയൻസ് ഇൻഡസ്ട്രീസ്. ഫോബ്‌സ് മാസികയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഫോബ്‌സ് പുറത്ത് വിട്ട ലോകത്തെ ഏറ്റവും മികച്ച 750 കോർപറേറ്റ് തൊഴിൽദാതാക്കളിൽ 52ാം സ്ഥാനത്താണ് റിലയൻസ്.

റാങ്കിങിൽ ആദ്യ 100 സ്ഥാനങ്ങളിൽ ഉൾപ്പെട്ട മറ്റ് ഇന്ത്യൻ കമ്പനികൾ ഐസിഐസിഐ ബാങ്ക്(65),എച്ച്ഡിഎഫ്‌സി ബാങ്ക്(77),എച്ച്‌സിഎൽ ടെക്‌നോളജീസ്(90) എന്നിവയാണ്. തൊഴിലാളികൾക്കിടയിൽ വിവിധ വിഷയങ്ങൾ അടിസ്ഥാനമാക്കി നടത്തിയ സർവേയിലൂടെയാണ് കമ്പനികളുടെ റാങ്ക് കണകാക്കുന്നത്.

പ്രതികരിച്ചവരോട് സ്വന്തം തൊഴിലുടമയെ സുഹൃത്തുകൾക്കും കുടുബത്തിനും ശുപാർശ ചെയ്യാനുളള അവരുടെ സന്നദ്ധ വിലയിരുത്താൻ ആവശ്യപ്പെട്ടു. അതേ വ്യവസായങ്ങളിൽ നിലകൊളളുന്ന മറ്റ് തൊഴിലുടമകളെ അനുകൂലമായും പ്രതികൂലമായും വിലയിരുത്താനും അവരോട് ആവശ്യപ്പെട്ടു. സർവേയിൽ പങ്കാളികളായവരോട് കമ്പനിയുടെ പ്രതിച്ഛായ, സാമ്പത്തിക ചുവട്‌വെയ്പ്പ്, പ്രതിഭ വികസനം, ലിംഗസമത്വം, സാമൂഹിക ഉത്തരവാദിത്തം തുടങ്ങിയ വിഷയങ്ങളിൽ തങ്ങളുടെ കമ്പനികളെ വിലയിരുത്താനും ആവശ്യപ്പെട്ടു.

ഇതുപ്രകാരം ആഗോള അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ സ്‌കോർ നേടിയ 750 കമ്പനികളുടെ അന്തിമ ലിസ്റ്റാണ് ഫോബ്‌സ് മാസിക പുറത്ത് വിട്ടത്. കൊറോണ മഹാമാരിയുടെ കാലത്ത് സ്വന്തം ജീവനക്കാരോട് കാരുണ്യപൂർവമായ സമീപനം പുലർത്തിയ സ്ഥാപനമാണ് റിലയൻസ്. ജീവനക്കാരുടെ ശമ്പളത്തിൽ കുറവ് വരുത്തുകയോ പിരിച്ചുവിടലോ നടത്തിയില്ല.

തൊഴിലാളികൾക്ക് വാക്‌സിനേഷനും ആരോഗ്യ പരിരക്ഷയും കമ്പനി ഉറപ്പുവരുത്തി. പകർച്ചവ്യാധിക്ക് കീഴടങ്ങി മരിച്ച റിലയൻസ് ജീവനക്കാരുടെ ആശ്രിതരുടെ ഭാവി സാമ്പത്തികമായി സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.

Related Articles

Back to top button