IndiaLatest

റി​യാ​​ന്റെ ക​ര​വി​രു​തി​ല്‍ കു​ഞ്ഞ​ന്‍ ബ​സും ലോ​റി​യും പി​റ​ക്കു​ന്നു.

“Manju”

റി​യാ​​െൻറ ക​ര​വി​രു​തി​ൽ പി​റ​ക്കു​ന്നു, കു​ഞ്ഞ​ൻ ബ​സും ലോ​റി​യും | Ryan  with amazing craftsmanship | Madhyamam
മൂ​ല​മ​റ്റം: റി​യാ​ന്‍ സ​ലീ​മി​ന്റെ വീ​ട്ടി​ലെ​ത്തി​യാ​ല്‍ ഒ​രു പേ ​ആ​ന്‍​ഡ് പാ​ര്‍​ക്കി​ന്റെ പ്ര​തീ​തി. നി​ര​വ​ധി ‘വാ​ഹ​ന​ങ്ങ​ളാ’​ണ് ആ ​വീ​ട്ടി​നു​ള്ളി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്. കോ​വി​ഡി​നെ തു​ട​ര്‍​ന്ന് പ​ഠ​നം വീ​ട്ടി​ല്‍ ഒ​തു​ങ്ങി​യ​തോ​ടെ​യാ​ണ് റി​യാ​ന്‍ വാ​ഹ​ന​ങ്ങ​ളു​ടെ മി​നി​യേ​ച്ച​ര്‍ നി​ര്‍​മാ​ണ​ത്തി​ലേ​ക്ക് തി​രി​ഞ്ഞ​ത്.
സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ല്‍ ജോ​ലി​ചെ​യ്യു​ന്ന കാ​ഞ്ഞാ​ര്‍ ല​ബ്ബ​വീ​ട്ടി​ല്‍ സ​ലീ​മി​ന്റെ​യും ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​ല്‍ റി​സ​ര്‍​ച്ച്‌​ ഒാ​ഫീസ​റാ​യ വി​ഫ്സി​യു​ടെ​യും മ​ക​നാ​യ റി​യാ​ന്‍ ന​ല്ലൊ​രു ചി​ത്ര​കാ​ര​ന്‍​കൂ​ടി​യാ​ണ്. കാ​ര്‍​ഡ് ബോ​ര്‍​ഡി​ല്‍ ആ​ദ്യ​മാ​യി ഒ​രു പി​ക്‌അ​പ് ജീ​പ്പ് നി​ര്‍​മി​ച്ചു. ഒ​റി​ജി​ലി​നെ വെ​ല്ലു​ന്ന ഈ ​കു​ഞ്ഞ​ന്‍ ജീ​പ്പ് വീ​ട്ടു​കാ​രെ അ​ത്ഭു​ത​പ്പെ​ടു​ത്തി. അ​യ​ല്‍​വാ​സി​ക​ളും ബ​ന്ധു​ക്ക​ളും പി​ന്തു​ണ​യു​മാ​യി എ​ത്തി. മാ​താ​പി​താ​ക്ക​ളു​ടെ​യും സ​ഹോ​ദ​രി സ​ഫ്​​ന​യു​ടെ​യും പൂ​ര്‍​ണ പി​ന്തു​ണ കൂ​ടി​യാ​യ​പ്പോ​ള്‍ ഉ​ത്സാ​ഹ​മേ​റി.
തു​ട​ര്‍​ന്ന്​ ത​ടി​ലോ​റി, കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ്, താ​ര്‍ ജീ​പ്പ് എ​ന്നി​വ​യു​ടെ​യും ചെ​റു​രൂ​പ​ങ്ങ​ള്‍ നി​ര്‍​മി​ച്ചു. കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ്​ നി​ര്‍​മാ​ണ​മാ​ണ്​ ഏ​റ്റ​വും ശ്ര​മ​ക​ര​മെ​ന്ന് റ​യാ​ന്‍ പ​റ​യു​ന്നു. ബ​സി​ന്റെ ഉ​ള്‍​ഭാ​ഗ​ങ്ങ​ളി​ലെ രൂ​പ​ക​ല്‍​പ​ന​ക്കും സീ​റ്റു​ക​ള്‍ ഘ​ടി​പ്പി​ക്കാ​നു​മാ​ണ് കൂ​ടു​ത​ല്‍ സ​മ​യം വേ​ണ്ടി​വ​ന്ന​ത്.
യ​ഥാ​ര്‍​ഥ വാ​ഹ​ന​ങ്ങ​ളു​ടെ എ​ല്ലാ ഭാ​ഗ​ങ്ങ​ളും അ​തേ​പ​ടി പ​ക​ര്‍​ത്തി​യാ​ണ് മി​നി​യേ​ച്ച​ര്‍ ഒ​രു​ക്കി​യ​ത്. പ​ഴ​യ കാ​ര്‍​ഡ്ബോ​ര്‍​ഡ് പെ​ട്ടി​ക​ളി​ല്‍ പ​ശ​യും പെ​യ്​​ന്‍​റും ഉ​പ​യോ​ഗി​ച്ചാ​ണ്​ നി​ര്‍​മാ​ണം. ക​ത്രി​ക​യാ​ണ് നി​ര്‍​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഏ​ക ആ​യു​ധം. ചെ​റു​രൂ​പ​ങ്ങ​ള്‍ ആ​യ​തി​നാ​ല്‍ പെ​യി​ന്‍​റി​ങ്ങി​ന്​ ഏ​റെ ശ്ര​ദ്ധ ആ​വ​ശ്യ​മാ​ണ്. പ​രീ​ക്ഷ തി​ര​ക്കു​ക​ള്‍ ക​ഴി​ഞ്ഞാ​ല്‍ കൂ​ടു​ത​ല്‍ ചെ​റു​രൂ​പ​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​നാ​ണ് പ​ദ്ധ​തി. എ​റ​ണാ​കു​ളം ക​ട​വ​ന്ത്ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ ആ​റാം​ക്ലാ​സ്​ വി​ദ്യാ​ര്‍​ഥി​യാ​യ റി​യാ​ന്‍ ത​ന്റെ സ​ര്‍​ഗാ​ത്മ​ക​ത ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ യൂ​ടൂ​ബ് ചാ​ന​ലും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related Articles

Back to top button