IndiaLatest

ജമ്മുവിൽ വീണ്ടും ഏറ്റുമുട്ടല്‍, രണ്ട് സൈനികര്‍ക്ക് വീരമൃത്യു

“Manju”

ശ്രീനഗര്‍: ജമ്മു കാശ്‌മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. പൂഞ്ച്- രജൗരി വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് സൈനിക ഉദ്യോഗസ്ഥനും ജവാനും ജീവന്‍ നഷ്‌ടമായത്. നാല് ദിവസത്തിനിടെ അഞ്ച് സൈനികരാണ് ഈ മേഖലയില്‍ വീരമൃത്യുവടഞ്ഞത്. ഇന്ത്യന്‍ സൈന്യം ശക്തമായി തന്നെ തിരിച്ചടി നല്‍കിയിട്ടുണ്ട്. ഏറ്റുമുട്ടല്‍ തുടരുന്നതിനാല്‍ ജമ്മു-രജൗരി ദേശീപാത സൈന്യം താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്.
വ്യാഴാഴ്‌ച രാത്രിയായിരുന്നു ഏറ്റുമൊടുവിലായി ആക്രമണം നടന്നത്. സൈനിക വ്യൂഹത്തിന് നേരെ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഒക്‌ടോബര്‍ 10 ന് നടന്ന ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്‌ടമായിരുന്നു. മലയാളിയായ ധീര സൈനികന്‍ വൈശാഖും ഈ ഏറ്റുമുട്ടലിലാണ് വീരമൃത്യു വരിച്ചത്

Related Articles

Back to top button