KeralaLatest

ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത ഇല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. വിവിധ ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മലപ്പുറം ജില്ലയിലും പാലക്കാട് ജില്ലയിലുമാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കോഴിക്കോട് ജില്ലയില്‍ കളക്ടര്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ മലയോര മേഖലകളിലെ ഉള്‍വനങ്ങളിലും കനത്ത മഴ ഉണ്ടാകുന്നതിനാലും നദികളില്‍ കുത്തൊഴുക്കു കൂടിയിട്ടുള്ളതിനാല്‍ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലില്‍ അപകടമുണ്ടാകാനിടയുള്ളതിനാല്‍ ജില്ലയിലെ പുഴകളിലൊന്നും ജനങ്ങള്‍ ഇറങ്ങാന്‍ പാടില്ലെന്ന് കളക്ടര്‍ മുന്നറിയിപ്പ് നല്‍കി . കൂടാതെ ഇത്തരം പ്രദേശങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചുനിരോധനം കര്‍ശനമായി നടപ്പാക്കുന്നതില്‍ പൊലീസിനോടും ഫയര്‍& റസ്ക്യൂ ടീമിനോട് സഹകരിക്കേണ്ടതാണ് . മലയോര പ്രദേശങ്ങളിലെ സന്നദ്ധ സംഘടനകളും ഇക്കാര്യത്തില്‍ സഹായിക്കണം എന്നും കളക്ടര്‍ നിര്‍ദേശിച്ചു.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദവും അറബിക്കടലിലെ ന്യൂനമര്‍ദ്ദവും കാരണമാണ് സംസ്ഥാനത്ത് മഴ ശക്തമായത്. കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത ഉളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് വിലക്കുണ്ട്. കേരള- ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ വ്യാഴം മുതൽ ശനിവരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related Articles

Back to top button