IndiaLatest

വിജയദശമി ദിനം; ഏഴ് പ്രതിരോധ കമ്പനികള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

“Manju”

ന്യൂഡല്‍ഹി : വിജയദശമി ദിനത്തില്‍ ഏഴ് പുതിയ പ്രതിരോധ കമ്പനികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിര്‍വ്വഹിക്കും. ഇന്ന് ഉച്ചയ്‌ക്ക് 12 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ചടങ്ങ് നടക്കുക. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രതിരോധ വ്യവസായ അസോസിയേഷനുകളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുക്കും.

രാജ്യത്തെ പ്രതിരോധ മേഖലയെ സ്വാശ്രയമാക്കുന്നതിന്റെ ഭാഗമായി ഓര്‍ഡ്നന്‍സ് ഫാക്ടറി ബോര്‍ഡിനെ ഒരു വകുപ്പില്‍ നിന്ന് പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏഴ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളായി മാറ്റാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മ്യുനിഷന്‍സ് ഇന്ത്യ ലിമിറ്റഡ് (എംഐഎല്‍), ആര്‍മേഡ് വെഹിക്കിള്‍സ് നിഗം ലിമിറ്റഡ് (അവാനി), അഡ്വാന്‍സ്ഡ് വെപ്പണ്‍സ് ആന്‍ഡ് എക്വിപ്‌മെന്റ് ഇന്ത്യ ലിമിറ്റഡ് (എഡബ്ല്യുഇ ഇന്ത്യ), ട്രൂപ് കംഫര്‍ട്ട്‌സ് ലിമിറ്റഡ് (ടിസിഎല്‍), യന്ത്ര ഇന്ത്യ ലിമിറ്റഡ് (വൈല്‍), ഇന്ത്യ ഒപ്റ്റല്‍ ലിമിറ്റഡ് (ഐഒഎല്‍), ഗ്ലൈഡേഴ്‌സ് ഇന്ത്യ ലിമിറ്റഡ് (ജിഐഎല്‍), എന്നിവയാണ് പുതിയ ഏഴ് പ്രതിരോധ കമ്പനികള്‍.

Related Articles

Back to top button