IndiaLatest

ഭക്ഷ്യഎണ്ണവില കുതിച്ചുയരുന്നു

“Manju”

ഡല്‍ഹി ; ഭക്ഷ്യവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ കാര്‍ഷികോത്പന്നങ്ങളുടെ ആഭ്യന്തര വില, കയറ്റുമതി ലഭ്യത എന്നിവ നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു വിവിധ മന്ത്രാലയങ്ങളടങ്ങിയ സമിതിക്ക് രൂപം നല്‍കി. കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സുധാന്‍ഷു പാണ്ഡെയുടെ നേതൃത്വത്തിലുള്ള സമിതി രാജ്യത്തെ ഭക്ഷ്യ എണ്ണയുടെ ലഭ്യത അവലോകനം ചെയ്യും. എണ്ണ സംസ്കരണ സംഘടനകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തും.

ഇന്ത്യയിലെ ഭക്ഷ്യ എണ്ണകളുടെ നിലവിലെ സ്റ്റോക്ക് 2.1 ദശലക്ഷം ടണ്‍ ആണ്. 1.5 ദശലക്ഷം ടണ്‍ ഭക്ഷ്യ എണ്ണ ഈ മാസത്തിനുള്ളില്‍ എത്തും. ഭക്ഷ്യ എണ്ണകളുടെ വിലയില്‍ കേന്ദ്ര സര്‍ക്കാര്‍ സൂക്ഷ്മനിരീക്ഷണം നടത്തുകയാണ്. വില നിയന്ത്രിക്കാന്‍ ഉചിതമായ നടപടി കൈക്കൊള്ളും. ഭക്ഷ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. ഭക്ഷ്യ എണ്ണ സംസ്കരണം നടത്തുന്ന കേന്ദ്രങ്ങള്‍, വ്യാപാര സ്ഥലങ്ങള്‍ എന്നി കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി പൂഴ്ത്തിവെയ്പ്പ് തടയാന്‍ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.

Related Articles

Back to top button