IndiaLatest

വന്ദേഭാരതില്‍ ട്രെയിന്‍ ഹോസ്റ്റസ് സേവനം

“Manju”

വന്ദേഭാരതില്‍ ഇനി മുതല്‍ ട്രെയിന്‍ ഹോസ്റ്റസ് സേവനം ലഭ്യമാകും. എക്‌സിക്യൂട്ടീവ് ക്ലാസിലെ യാത്രക്കാരെ സ്വീകരിക്കുന്നതിനും ഭക്ഷണം നല്‍കുന്നതിനുമാണ് ഹോസ്റ്റസിനെ നിയോഗിക്കുന്നത്. ഡല്‍ഹി ഝാന്‍സി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഗതിമാന്‍ എക്‌സ്പ്രസിലും വിമാനത്തിലെ മാതൃകയില്‍ ഹോസ്റ്റസുണ്ട്.

ട്രെയിന്‍ ഹോസ്റ്റസിന്റെ ഒഴിവുകളിലേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പരസ്യം നല്‍കിയിരുന്നു. ഇതിനോടകം തന്നെ നിരവധി അപേക്ഷകളാണ് ലഭിച്ചത്. മലയാളത്തിന് പുറമേ ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാനറിയാവുന്ന പത്ത് പേരെയാണ് തിരഞ്ഞെടുക്കുക.

അതേസമയം ചെയര്‍ കാര്‍ കോച്ചുകളിലേക്കും കാറ്ററിംഗ് കമ്പനി ആളുകളെ ഏറ്റെടുക്കുന്നുണ്ട്. തിരുവനന്തപുരംകാസര്‍കോട് വന്ദേഭാരത് എക്‌സ്പ്രസിലെ കേറ്ററിംഗ് കരാര്‍ ഡല്‍ഹിയിലെ കമ്പനിയാണ് 1.77 കോടി രൂപയുടെ റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയത്. നിലവിലുള്ള വന്ദേഭാരത് എക്‌സ്പ്രസുകളിലെ ഏറ്റവും വലിയ തുകയുടെ കരാറാണിത്. രാജ്യത്തെ 16 വന്ദേഭാരത് ട്രെയിനുകളില്‍ 12 എണ്ണത്തിലും ഇതേ കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. തിരുവനന്തപുരത്തെയും തൃശൂരിലെയും ബേസ് കിച്ചണുകളില്‍ നിന്നാണ് ഭക്ഷണം എത്തിക്കുന്നത്.

Related Articles

Back to top button