IndiaLatest

ഉന്നത പഠന സാധ്യതകളെക്കുറിച്ചറിയാൻ വെബിനാര്‍

“Manju”

കൊച്ചി: വിദേശത്തുപോയി എം.ബി.ബി.എസ് ഉന്നത പഠനം നടത്താന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? ഉന്നത പഠനത്തിനായി ഏറ്റവും കൂടുതല്‍ അവസരങ്ങളുള്ള വിദേശ രാജ്യങ്ങളായ ഉക്രെയിന്‍, റഷ്യ, മാല്‍ഡോവ, അര്‍മീനിയ, കസാകിസ്താന്‍, കിര്‍‌ഗിസ്താന്‍, ഉസ്ബെക്സിതാന്‍, അസൈര്‍ബൈജാന്‍, പോളണ്ട്, ന്യുസിലാന്‍ഡ്, മലേഷ്യ, ഈജിപ്ത്, കാനഡ, നെതര്‍ലാന്‍ഡ് എന്നിവിടങ്ങളിലെ പ്രശസ്ത യൂനിവേഴ്സിറ്റികളില്‍നിന്നും എം.ബി.ബി.എസ് പഠനം ആഗ്രഹിക്കുന്നവര്‍ക്കായി മാധ്യമത്തിന്റെ നേതൃത്വത്തിലുള്ള വെബിനാര്‍ ഈ മാസം 16 ന് നടക്കും.
വിദ്യാഭ്യാസ മേഖലയില്‍ പ്രവൃത്തി പരിചയമുള്ള ഹെല്‍പ് അബ്രോഡ് എന്ന സ്ഥാപനവുമായി ചേര്‍ന്ന് നടത്തുന്ന സൗജന്യ വെബിനാര്‍ ശനിയാഴ്ച്ച ഇന്ത്യന്‍ സമയം വൈകീട്ട് 7.30 ന് സൂം പ്ലാറ്റ്ഫോമിലാണ് നടക്കുക. നിരവധി വിദ്യാര്‍ഥികള്‍ക്ക് വിദേശത്ത് ഉന്നത പഠനം നടത്താന്‍ ആഗ്രഹമുണ്ടെങ്കിലും ഇതേക്കുറിച്ച്‌ അവര്‍ക്ക് വ്യക്തമായ ധാരണയുണ്ടാകാറില്ല. അതിനാല്‍, വിദേശത്തെ ഉന്നത പഠന സാധ്യതകളെക്കുറിച്ചുള്ള സമഗ്രമായ വിവരം വെബിനാര്‍ നല്‍കും.
വിവിധ യൂനിവേഴ്സിറ്റികളിലെ പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനും സംശയനിവാരണത്തിനുമുള്ള അവസരവും ഉണ്ടാകും. വിദേശത്ത് പഠനത്തിനായി യൂനിവേഴ്സിറ്റികള്‍ തെരഞ്ഞെടുക്കാനുള്ള വിദഗ്ധ ഉപദേശങ്ങളും യൂനിവേഴ്സിറ്റികളില്‍ ലഭ്യമാകുന്ന സ്കോളര്‍ഷിപ്പ് സാധ്യതകളെക്കുറിച്ചും വെബിനാറിലൂടെ അറിയാം.
വിദേശത്ത് ഇപ്പോള്‍ എങ്ങനെയാണ് യൂനിവേഴ്സിറ്റികളില്‍ ക്ലാസുകള്‍ നടക്കുന്നത്, ക്വാറന്‍റീന്‍ തുടങ്ങിയ എല്ലാ വിവരങ്ങളും അറിയാം. കോഴ്സുകളുടെ വിവരങ്ങള്‍, പ്രവേശന രീതി, കോഴ്സുകളുടെ ദൈര്‍ഘ്യം, പാര്‍ട്ട് ടൈം ജോലി, കോഴ്സ് പൂര്‍ത്തിയായശേഷമുള്ള കാര്യങ്ങള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും വിദഗ്ധര്‍ പങ്കുവെക്കും.
വെബിനാറില്‍ പങ്കെടുക്കുന്നതിനുള്ള സൗജന്യ രജിസ്ട്രേഷനായി www.madhyamam.com/webinar സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9037640007,+91 884-8306671

Related Articles

Back to top button