KeralaLatest

ചുള്ളൻ ലുക്കിൽ മെഗാസ്റ്റാർ, ഒരു വയസ്സു കൂടി കുറഞ്ഞെന്ന് ആരാധകർ

“Manju”

‘പ്രായത്തെ തോൽപ്പിക്കുന്ന മമ്മൂക്ക’ എന്ന വിശേഷണം കേട്ടു കേട്ടു പ്രായത്തിനു മാത്രമല്ല മമ്മൂട്ടിക്കു പോലും മടുപ്പ് തോന്നുന്നുണ്ടാകും ഇപ്പോൾ. എന്നാൽ ഒാരോ വർഷം കഴിയുംതോറും താരത്തിന് പ്രായം കുറയുകയാണെന്ന പ്രേക്ഷപ്രശംസ ഇത്തവണത്തെ പിറന്നാളിലും മാറ്റമില്ലാതെ തുടർന്നു. ഏറ്റവും പുതിയ ചിത്രം വൈറലാകുമ്പോൾ പ്രായം പതിവു പോലെ തല കുനിക്കുന്നു, മമ്മൂട്ടിയാകട്ടെ തലയെടുപ്പോടെ നിൽക്കുന്നു.

മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങൾ ഒരുക്കിയത് ഫാഷൻ മോങ്ഗറാണ്. ലോക്ഡൗൺ ആരംഭിച്ചതിനു ശേഷം അപൂർവമായി മാത്രമാണ് മമ്മൂട്ടി പൊതുസമൂഹത്തിനു മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. തങ്ങളുടെ പ്രിയ താരത്തെ ഒരുപാട് മിസ് ചെയ്തിരുന്ന ആരാധകർക്ക് സർപ്രൈസായി ഇൗ പുതിയ ചിത്രം. എത്രയോ ഒാണക്കാലങ്ങളിൽ തന്റെ സിനിമകളിലൂടെ പ്രേക്ഷകരെ വിരുന്നൂട്ടിയ താരം സ്റ്റൈലിഷ് ഗെറ്റപ്പിൽ ആരാധകർക്ക് മുന്നിൽ എത്തുമ്പോൾ ഒരു മാസ് സിനിമയോളം പോന്ന ആവേശമാണ് എല്ലായിടത്തും ഉയരുന്നത്.

Related Articles

Back to top button